24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാൻസർ’ : ഇന്നസെന്റ് പ്രകാശനം ചെയ്യും.
Kerala Uncategorized

കാൻസർ’ : ഇന്നസെന്റ് പ്രകാശനം ചെയ്യും.

കാൻസർ’ : ഇന്നസെന്റ് പ്രകാശനം ചെയ്യും.

തൃശ്ശൂർ : പ്രൊഫ. എൻ.എൻ. ഗോകുൽദാസ് രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘കാൻസർ : രോഗം, ശാസ്ത്രം, സമൂഹം’ എന്ന ഗ്രന്ഥം മുൻ ലോകസഭാംഗവും സിനിമാ നടനുമായ ഇന്നസെന്റ് ജനുവരി 20 വെള്ളി പ്രകാശനം ചെയ്യും. വൈകീട്ട് 5ന് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിലാണ് പരിപാടി.
കാൻസർ രോഗത്തെപ്പറ്റിയുള്ള ജനങ്ങളുടെ ഭീതിയും ആശങ്കയും അറിവില്ലായ്മയും ദൂരീകരിക്കാനുതകുന്ന സമഗ്രമായ വിവരങ്ങൾ അടങ്ങിയതാണ് പുസ്തകം.

കാൻസർ രോഗം ബാധിക്കുകയും ആധുനിക ചികിത്സയ്ക്ക് വിധേയരായി അതിനെ അതിജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഗ്രന്ഥകർത്താവും പ്രകാശകനും. പുസ്തകത്തിന്റെ റോയൽറ്റി തുക മുഴുവൻ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയ്ക്ക് സംഭാവനയായി നൽകാനാണ് ഗ്രന്ഥകാരന്റെ തീരുമാനം.

Related posts

കോ​വി​ഡ് വ്യാ​പ​നം : 144 പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി

Aswathi Kottiyoor

പ്രണയം നടിച്ച് 17 കാരിയെ ലോഡ്ജിലെത്തിച്ചു, വീഡിയോ പകർത്തി കൂട്ടുകാർക്കൊപ്പം ബലാത്സംഗം ചെയ്തു, 3 പേർ പിടിയിൽ

Aswathi Kottiyoor

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; വിദഗ്ധ പഠനത്തിന് ജനകീയ ശാസ്ത്ര സംഘം

Aswathi Kottiyoor
WordPress Image Lightbox