27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂരില്‍ വയോധികയുടെ വീടിന് തീവച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
Kerala

കണ്ണൂരില്‍ വയോധികയുടെ വീടിന് തീവച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

കണ്ണൂര്‍ നഗരത്തില്‍ തനിച്ച് താമസിക്കുന്ന വയോധികയുടെ വീടിന് തീവച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.പാറക്കണ്ടിയിലെ സതീഷ് എന്ന ഉണ്ണിയെയാണ് അറസ്റ്റ് ചെയ്തത്.വയോധികയുടെ അയല്‍വാസിയാണ് ഇയാള്‍. സതീഷ് തീ വെക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. ഇന്‍സ്‌പെക്ടര്‍ പി എ ബിനുമോഹനും സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് തനിച്ച് താമസിക്കുകയായിരുന്ന ശ്യാമളയുടെ വീട് കത്തിച്ചത്.ആക്രി സാധനങ്ങള്‍ കൂട്ടിയിടുന്നതുമായി ബന്ധപ്പെട്ട വിദ്വേഷമാണ് തീവെപ്പിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. പ്രതിയെ തെളിവെടുക്കാനായി കത്തിച്ച വീട്ടില്‍ കൊണ്ടു വന്നു.

Related posts

തീർഥാടന ടൂറിസം പദ്ധതി: പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രത്തിന് രണ്ടര കോടി അനുവദിച്ചു

Aswathi Kottiyoor

സിൽവർ ലൈൻ സാമൂഹികാഘാത പഠനം കണ്ണൂരിൽ അന്തിമഘട്ടത്തിൽ; അടുത്തയാഴ്ച കാസർകോട്

Aswathi Kottiyoor

പൈതൃക മ്യൂസിയം: നാവികസേനാ കപ്പൽ ഈ മാസം അവസാനമെത്തും.

Aswathi Kottiyoor
WordPress Image Lightbox