20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രംകാ​ത്ത് 8,231 ക​ര്‍​ഷ​ക​ര്‍
Kerala

വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രംകാ​ത്ത് 8,231 ക​ര്‍​ഷ​ക​ര്‍

സം​​സ്ഥാ​​ന​​ത്തു വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ ന​​ഷ്ട​​പ​​രി​​ഹാ​​രം കാ​​ത്ത് എ​​ണ്ണാ​​യി​​ര​​ത്തി​​ല​​ധി​​കം ക​​ര്‍​ഷ​​ക​​ര്‍. കൃ​​ഷി ന​​ശി​​പ്പി​​ക്ക​​ല്‍, വീ​​ട്ടു​​മു​​റ്റ​​ത്തും റോ​​ഡി​​ലും വ​​ച്ച് വാ​​ഹ​​നം ത​​ക​​ര്‍​ക്ക​​ല്‍, ആ​​ളു​​ക​​ളെ ആ​​ക്ര​​മി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ ഇ​​ന​​ത്തി​​ലു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ളി​​ലാ​​ണു ന​​ട​​പ​​ടി​​ക​​ള്‍ നീ​​ളു​​ന്ന​​ത്.

8231 ക​​ര്‍​ഷ​​ക​​രാ​​ണു ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ക​​ടു​​വ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ര്‍​ഷ​​ക​​ന്‍ മ​​രി​​ച്ച വ​​യ​​നാ​​ട്ടി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രി​​ക്കു​​ന്ന​​ത്-2070 പേ​​ര്‍.

ക​​ണ്ണൂ​​രി​​ല്‍ 2059 ക​​ര്‍​ഷ​​ക​​ര്‍ അ​​പേ​​ക്ഷ ന​ല്കി​യി​ട്ടു​​ണ്ട്. കാ​​സ​​ര്‍​ഗോ​​ഡ്-753, പാ​​ല​​ക്കാ​​ട്- 599, കോ​​ഴി​​ക്കോ​​ട്-557, തി​​രു​​വ​​ന​​ന്ത​​പു​​രം-445, പ​​ത്ത​​നം​​തി​​ട്ട-​359, എ​​റ​​ണാ​​കു​​ളം-393 എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ജി​ല്ല​ക​ളി​ൽ ക​​ര്‍​ഷ​​ക​ർ ന​​ഷ്ട​​പ​​രി​​ഹാ​​ര​ത്തി​നാ​യി കാ​ത്തി​​രി​ക്കു​ന്ന​ത്.

പ​​ല​​ത​​വ​​ണ വ​​നം​​വ​​കു​​പ്പി​​ന്‍റെ ഓ​​ഫീ​​സു​​ക​​ള്‍ ക​​യ​​റി​​യി​​റ​​ങ്ങി​​യി​​ട്ടും തീ​​രു​​മാ​​നം നീ​​ളു​​ക​​യാ​​ണ്. വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണം ത​​ട​​യു​​ന്ന​​തി​​നു നി​​ല​​വി​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍​കൊ​​ണ്ട് യാ​​തൊ​​രു കാ​​ര്യ​​വു​​മി​​ല്ലെ​​ന്നു ക​​ര്‍​ഷ​​ക​​ര്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നു. ക​​ര്‍​ഷ​​ക​രെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ത്തു​​ള്ള ക​​ര്‍​ശ​​ന​​മാ​​യ ന​​പ​​ടി​​ക​​ളാ​​ണു വേ​​ണ്ട​​തെ​​ന്നു ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ള്‍ പ​​റ​​യു​​ന്നു.

Related posts

ത്രിതല സുരക്ഷയിൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ

Aswathi Kottiyoor

ഇരിട്ടി തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

Aswathi Kottiyoor

പുലിപ്പേടിയിൽ നാട്: പ്രതിസന്ധിയിലായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയും

Aswathi Kottiyoor
WordPress Image Lightbox