24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ 31ന​കം ഇ-ഫ​യ​ൽ സം​വി​ധാ​നം
Kerala

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ 31ന​കം ഇ-ഫ​യ​ൽ സം​വി​ധാ​നം

സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഫ​​​യ​​​ലുകൾ ജ​​​നു​​​വ​​​രി 31ന​​​കം പൂ​​​ർ​​​ണ​​​മാ​​​യി ഇ-ഫ​​​യ​​​ൽ സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗതീ​​​രു​​​മാ​​​നം. ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റു​​​ക​​​ളി​​​ലും വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളു​​​ടെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ഈ ​​​മാ​​​സം 31ന​​​കം പൂ​​​ർ​​​ണ തോ​​​തി​​​ൽ പ​​​ഞ്ചിം​​​ഗ് സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നും യോ​​​ഗ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി.

ഇ-ഓ​​​ഫീ​​​സ് (ഇ​​​ല​​​ക്‌ട്രോണി​​​ക്സ് ഓ​​​ഫി​​​സ്) സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തോ​​​ടെ ക​​​ട​​​ലാ​​​സ് ഫ​​​യ​​​ലു​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​കും. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഫ​​​യ​​​ൽ നീ​​​ക്ക​​​ങ്ങ​​​ളും ഇ-ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റും.

ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ഓ​​​ഫീ​​​സി​​​നു​​​ള്ള ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കെ ​​​ഫോ​​​ണി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​വി.​​​പി. ജോ​​​യി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യും വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി.

വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​ധി​​​കം ഫ​​​യ​​​ൽ ഇ​​​ല്ലെ​​​ങ്കി​​​ലും അ​​​വി​​​ടെ​​​യും ഫ​​​യ​​​ൽ നീ​​​ക്കം ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ക്കും. ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ൽ ഇ-​​​ഫ​​​യ​​​ൽ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടെ​​​ന്നും ഇ​​​നി പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളെക്കൂടി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.

Related posts

കൊവിഡ് നാലാം തരംഗം നിസ്സാരമല്ല, ജാഗ്രത തുടരണം; മുന്നറിയിപ്പ്

Aswathi Kottiyoor

കോവിഡ്‌ പ്രതിരോധം : എൻഎച്ച്‌എം വഴി നിയമനം; ബ്രിഗേഡ് അംഗങ്ങൾക്ക്‌ മുൻഗണന

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 353 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox