26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തെറ്റ്; മതിയായ ചികിത്സ നൽകി, മരണകാരണം അമിത രക്തസ്രാവം: ആരോഗ്യമന്ത്രി
Kerala Uncategorized

കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തെറ്റ്; മതിയായ ചികിത്സ നൽകി, മരണകാരണം അമിത രക്തസ്രാവം: ആരോഗ്യമന്ത്രി

വയനാട്ടിൽ കർഷകന് ചികിത്സ വൈകി എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. കർഷകനെ അതീവ രക്ത സ്രാവത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മതിയായ ചികിത്സകൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വ്യകത്മാക്കി.വീഴ്ച വന്നു എന്ന കുടുംബത്തിന്റെ വാദവും ആരോഗ്യമന്ത്രി തള്ളി. 108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Related posts

ചി​ത്രം സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ ശ​ര​ൺ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു.

18+ എല്ലാവർക്കും ആദ്യ ഡോസ്‌ വാക്സിനേഷൻ നാലാഴ്ചയിൽ പൂർത്തിയാകും .

Aswathi Kottiyoor

കൊണ്ടോട്ടിയിലെ ജാബിറും അഷ്റഫും, ഒപ്പം പെരിന്തൽമണ്ണയിലെ മജീദും; മൂവർ സംഘത്തിന്‍റെ ‘പ്ലാൻ’ പൊളിച്ച് വാഹനപരിശോധന

Aswathi Kottiyoor
WordPress Image Lightbox