24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: ഒരു കേസ് കൂടി; രജിസ്റ്റര്‍ ചെയ്തത് 27 എണ്ണം
Kerala

അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം: ഒരു കേസ് കൂടി; രജിസ്റ്റര്‍ ചെയ്തത് 27 എണ്ണം

കണ്ണൂര്‍: അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന സംഭവത്തില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അധ്യാപകന്‍ എം ഫൈസലാണ് (52). ഇതോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം 27 ആയി. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. യുപി സ്‌കൂള്‍ കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കൗണ്‍സലിങിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. ക്ലാസ് സമയത്തും മറ്റുമാണ് ഫൈസല്‍ ശാരീരികമായി ഉപദ്രവിച്ചത്.

ആദ്യം അഞ്ച് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലും പിന്നീട് 21 വിദ്യാര്‍ത്ഥിനികളുടെ പരാതിയിലും കേസെടുത്തു. എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ വീണ്ടും വിദ്യാര്‍ത്ഥിനികളുടെ മൊഴി എടുത്തപ്പോഴാണ് ഒരു കുട്ടി കൂടി പരാതി നല്‍കിയത്.

അറസ്റ്റിലായ ഫൈസല്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനുമായി കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും.മുന്‍പ് ജോലി ചെയ്തിരുന്ന സ്‌കൂളിലും ഇയാള്‍ക്കെതിരേ സമാന ആരോപണം ഉയര്‍ന്നിരുന്നു.

Related posts

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ പെൺകുട്ടി മരിച്ചു.

Aswathi Kottiyoor

*പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം*

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox