23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജൽജീവൻ മിഷൻ ; കേരളത്തിൽ നൽകി 15,01,025 കണക്‌ഷൻ
Kerala

ജൽജീവൻ മിഷൻ ; കേരളത്തിൽ നൽകി 15,01,025 കണക്‌ഷൻ

ഗ്രാമീണമേഖലയ്‌ക്കുള്ള കുടിവെള്ളവിതരണ പദ്ധതിയായ ജൽജീവൻ മിഷൻ വഴി കേരളത്തിൽ നൽകുന്നത്‌ 53,19,085 കണക്‌ഷൻ. ഇതിൽ 14 മാസത്തിനകം നൽകിയത്‌ 15,01,-025 കുടിവെള്ള കണക്‌ഷൻ. 2021 നവംബർ ഒന്നിനാണ്‌ പദ്ധതി സംസ്ഥാനത്ത്‌ ആരംഭിച്ചത്‌. കേരളത്തിൽ 70,68,652 ഗ്രാമീണ വീട്‌ ഉണ്ടെന്നാണ്‌ കണക്ക്‌. പദ്ധതിവഴി 2020–-21ൽ 4,04,464 കണക്‌ഷൻ നൽകി. 2021–-22ൽ 6,63,874ഉം 2022–-23ഉം 4,32,687ഉം കണക്‌ഷൻ നൽകി. 40,203 കോടി രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചിട്ടുണ്ട്‌.

പദ്ധതിക്കായി കേന്ദ്രം പണം വാരിക്കോരി നൽകിയെന്ന പ്രചാരണമാണ്‌ നടക്കുന്നത്‌. 2020–-21ൽ 303.18 കോടിയും 21–-22ൽ 1353 കോടിയും 2022–-23ൽ 1103.27 കോടിയുമാണ്‌ കേന്ദ്രം നൽകിയത്‌. ഇതേ കാലയളവിൽ സംസ്ഥാന സർക്കാർ യഥാക്രമം 311.25 കോടി, 1059.57 കോടി, 1053 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്‌. ലക്ഷ്യമിട്ട അത്രയും കണക്‌ഷൻ നൽകും. ഇതിനായി പദ്ധതി വേഗത്തിലാക്കാൻ ജലവിഭവ വകുപ്പ്‌ ഊർജിതശ്രമം ആരംഭിച്ചു. പഞ്ചായത്തുകളിൽ കുടിവെള്ള ടാങ്കും പ്ലാന്റും സ്ഥാപിക്കുന്നതിന്‌ സ്ഥലം കണ്ടെത്താൻ കലക്ടറേറ്റിൽ യോഗം വിളിച്ചുതുടങ്ങി.

Related posts

പ​തി​നെ​ട്ടി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ന് പ​ണം മു​ട​ക്കേ​ണ്ടി​വ​ന്നേ​ക്കും

Aswathi Kottiyoor

തിരഞ്ഞെടുത്ത മാർക്കറ്റുകൾ ആധുനികവത്ക്കരിക്കാൻ നൂറ് കോടി രൂപ: മന്ത്രി

Aswathi Kottiyoor

വേ​ന​ൽ മ​ഴ​യി​ൽ 161 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor
WordPress Image Lightbox