24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി; ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ
Kerala

സംസ്ഥാനത്ത്‌ മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി; ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ

കോവിഡ്‌ 19 പൊതുജനാരോഗ്യത്തിന്‌ ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും നിർബന്ധമാക്കി ഉത്തരവിറക്കി. ഉത്തരവ്‌ ഉടൻ പ്രാബല്യത്തിൽ വരും. കോവിഡ്‌ 19 വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങൾ പാലിക്കേണ്ടതാണ്‌. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങൾക്ക്‌ പ്രവേശനമുള്ള ഏത്‌ സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടിയിരിക്കണം. മുഴുവൻ സ്ഥാപനങ്ങളിലും, കൂടിച്ചേരലുകളിലും ജോലിസ്ഥലത്തും സാനിറ്റൈസറും നിർബന്ധമാക്കി.

Related posts

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor

ബാര്‍, കള്ളുഷാപ്പ് ലൈസന്‍സ് ഫീസ് ഉയര്‍ത്താന്‍ നീക്കം; 15% വരെ വർധന

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox