23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • *രണ്ടു രാത്രി മരത്തിനു മുകളിൽ; ജീവൻ നിലനിർത്തിയത് പുഴയിലെ വെള്ളം കുടിച്ച്’.
Kerala

*രണ്ടു രാത്രി മരത്തിനു മുകളിൽ; ജീവൻ നിലനിർത്തിയത് പുഴയിലെ വെള്ളം കുടിച്ച്’.


ചെറുതോണി ∙ കാട്ടാനകൾ വിഹരിക്കുന്ന ഉൾക്കാട്ടിൽ യുവാവ് ഒറ്റപ്പെട്ടു പോയത് രണ്ടു രാത്രിയും ഒരു പകലും. നാൽപതു മണിക്കൂറോളം നേരത്തെ ദുരിതയാത്രയ്ക്കു ശേഷം ഇന്നലെ രാവിലെയാണു യുവാവ് ജനവാസമേഖലയിലെത്തിയത്. ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയിൽ ജോമോൻ ജോസഫ് (34) ആണ് വനത്തിൽ വഴിതെറ്റി അലഞ്ഞത്.

വെള്ളിയാഴ്ച ഉച്ചയോടെ ജോമോനും സുഹൃത്ത് വെള്ളക്കല്ലുങ്കൽ അനീഷ് ദാസും (30) ചേർന്നാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറൻകുടി ആനക്കൊമ്പൻ വ്യൂ പോയിന്റ് കാണാനെത്തിയത്. ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു.

പിന്നീടു ജോമോനെ കാണാതാവുകയായിരുന്നു. ജോമോന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫായി. തിരികെയെത്തിയ അനീഷ് അറിയിച്ചതനുസരിച്ച് നാട്ടുകാരും ബന്ധുക്കളും പൊലീസും വെള്ളിയാഴ്ച വൈകിട്ടു മുതൽ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വ്യൂ പോയിന്റിൽ നിന്നു താഴേക്കിറങ്ങുന്നതിനിടെ താൻ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപെട്ടതായി ജോമോൻ പറയുന്നു. ഒരു കൊമ്പനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി.

കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽനിന്ന് ഓടി രക്ഷപ്പെട്ട് ഒരു അരുവിയിലെത്തി. ഇവിടെ വച്ചു മൊബൈലിന്റെ ചാർജ് പോയി. ഇരുട്ടായതോടെ ഒരു മരത്തിൽ കയറി ഇരുന്നു. നേരം വെളുത്തപ്പോൾ പുഴയോരത്തു കൂടി താഴേക്കു നടന്നു.

ആനപ്പേടിയിൽ എല്ലാം മറന്നു നടന്നു. നടന്നു മടുത്തപ്പോൾ പുഴയിൽനിന്നു വെള്ളം കോരിക്കുടിച്ചു. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തിൽ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടർന്നു. ഒടുവിൽ രാവിലെ ഏഴരയോടെ മലയിഞ്ചിയിൽ എത്തിയെന്നും ജോമോൻ പറയുന്നു.

Related posts

കിട്ടുന്നിടത്തുനിന്നെല്ലാം വായ്‌പ വാങ്ങുന്ന നില പലരും സ്വീകരിക്കുന്നു; ഇവരെ എളുപ്പത്തില്‍ വഞ്ചിക്കാനാകുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

കോ​ട​തി ഉ​ത്ത​ര​വി​ട്ടു: ഇ.​പി.​ ജ​യ​രാ​ജ​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

Aswathi Kottiyoor

കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നു​ള്ള സ​മ​ര​ജാ​ഥ: വി.​ഡി.​സ​തീ​ശ​ൻ

Aswathi Kottiyoor
WordPress Image Lightbox