27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ നാടൻ ഭക്ഷ്യ മേളയൊരുക്കി.
Kerala

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ നാടൻ ഭക്ഷ്യ മേളയൊരുക്കി.


കരിക്കോട്ടക്കരി :
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് കുട്ടികൾ നാടൻ ഭക്ഷ്യ മേളയൊരുക്കി. അറിഞ്ഞ് കഴിക്കാം എന്ന പാഠഭാഗത്തെ ആസ്പദമാക്കി നടന്ന ഭക്ഷ്യ മേള സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ദേവസ്യ കെ.എം അധ്യക്ഷനായി. മദർ പി.ടി.എ.പ്രസിഡന്റ് ലിജി സാം, അധ്യാപകരായ രേഷ്നി ജോസ്, ത്രേസ്യ വി.എം, സീന മാത്യു, സി. സീന മോൾ എം സേവ്യർ എന്നിവർ സംസാരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളുടെ പാചകരീതിയും ചേരുവയും കുട്ടികൾ വിശദീകരിച്ചു.
ആധുനികകാലത്ത് പുത്തൻ ഭക്ഷ്യവസ്തുക്കളുടെ കടന്നുകയറ്റം മൂലം പ്രചാരം കുറയുന്ന നാടൻ ഭക്ഷണവും അതിന്റെ പ്രസക്തിയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഭക്ഷ്യ മേള.

Related posts

കേരളത്തിൽ രണ്ടാം തരംഗം വൈകിയാണെത്തിയത്: ആരോഗ്യമന്ത്രി

Aswathi Kottiyoor

പാരമ്പര്യേതര ഊർജം: ഗ്രീൻ താരിഫ് ചുമത്തണമെന്ന് വൈദ്യുതി ബോർഡ്

ഓട വൃത്തിയാക്കുന്നതിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’

Aswathi Kottiyoor
WordPress Image Lightbox