24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തി ഇന്ന് ദേശീയ കരസേനാ ദിനം
Kerala Uncategorized

സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തി ഇന്ന് ദേശീയ കരസേനാ ദിനം

ഇന്ന് ദേശീയ കരസേനാ ദിനം. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓർമപ്പെടുത്തുന്ന ദിനം കൂടിയാണ് ഇന്ന്. ഇതോടനുബന്ധിച്ച് കരസേനാ ആസ്ഥാനങ്ങളിൽ വിപുലമായ ആഘോഷപരിപാടികൾ നടക്കും. ബെംഗലുരുവിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ സൈനിക പരേഡ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ് ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. ഫീൽഡ് മാർഷൽ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരിൽ ഒരാളാണ് ജനറൽ കരിയപ്പ. . 1947 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിനായി പ്രധാന പങ്ക് വഹിച്ചു ജനറൽ കരിയപ്പ. കർണാടക സ്വദേശിയായ ജനറൽ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. സൈന്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ കമാൻഡുകൾക്ക് നേതൃത്വം നൽകിയ കരിയപ്പയെ തേടി നിരവധി അംഗീകാരങ്ങൾ എത്തി. യുകെയിലെ കേംബർലി ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടി.. ദേശീയ കരസേന ദിനത്തോടനുബന്ധിച്ച് വിവിധ കരസേനാ ആസ്ഥാനങ്ങളിൽ സൈനിക പരേഡുകൾ സംഘടിപ്പിക്കും. . ഇന്ത്യാ ഗേറ്റിലെ ‘അമർ ജവാൻ ജ്യോതി’യിലാണ് രാജ്യം സൈന്യത്തിന് ആദരമർപ്പിക്കുന്നത്. ധീരതക്കുള്ള അവാർഡുകളും സേനാ മെഡലുകളും ഈ ദിവസം സമ്മാനിക്കും.

Related posts

റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണം: മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

Aswathi Kottiyoor

തോട്ടം ജോലിക്കായി പുറത്തിറക്കി; കണ്ണുവെട്ടിച്ച് പ്രതി ജയില്‍ചാടി

Aswathi Kottiyoor

സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox