24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എലിയും കാക്കയുമെല്ലാം ഇനി സംരക്ഷിതർ
Kerala

എലിയും കാക്കയുമെല്ലാം ഇനി സംരക്ഷിതർ

1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത് ഉ​ത്ത​ര​വി​റ​ങ്ങി​യ​തോ​ടെ എ​ലി​യും കാ​ക്ക​യു​മെ​ല്ലാം സം​ര​ക്ഷി​ത പ​ട്ടി​ക​യി​ലാ​യി.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ അ​ഞ്ചാം ഷെ​ഡ്യൂ​ളി​ൽ പെ​ട്ടി​രു​ന്ന ക്ഷു​ദ്ര​ജീ​വി​ക​ളെ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ത ഗ​ണ​ത്തി​ലേ​ക്കു മാ​റ്റി​യാ​ണ് പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി. ഷെ​ഡ്യൂ​ൾ അ​ഞ്ചി​ൽ പെ​ട്ടി​രു​ന്ന നാ​ട​ൻ​കാ​ക്ക, വ​വ്വാ​ൽ, എ​ലി എ​ന്നി​വ ര​ണ്ടാം ഷെ​ഡ്യൂ​ളി​ലേ​ക്കു മാ​റി. ഇ​തോ​ടെ ഇ​വ​യ്ക്ക് കേ​ന്ദ്ര നി​യ​മ​പ്ര​കാ​രം സം​ര​ക്ഷ​ണം ല​ഭി​ക്കും. ഇ​നി ഇ​വ​യെ ന​ശി​പ്പി​ക്ക​ണ​മെ​ങ്കി​ൽ കേ​ന്ദ്രാ​നു​മ​തി വേ​ണ്ടി​വ​രും. നി​യ​മം ലം​ഘി​ച്ചാ​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യു​മാ​ണു ശി​ക്ഷ.

നേ​ര​ത്തെ ശ​ല്യ​ക്കാ​രാ​യ മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഷെ​ഡ്യൂ​ൾ അ​ഞ്ചി​ലാ​യി​രു​ന്ന ഇ​വ​യെ കൊ​ല്ലു​ന്ന​തി​നു ത​ട​സ​മി​ല്ലാ​യി​രു​ന്നു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​യെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ മാ​ത്ര​മേ കൊ​ല്ലാ​ൻ അ​നു​മ​തി​യു​ള്ളൂ.

Related posts

കൊട്ടിയൂർ നീണ്ടുനോക്കി ചപ്പമലയിൽ കടുവയെ കണ്ടതായി നാട്ടുകാർ

Aswathi Kottiyoor

പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: നാല് പുതിയ ഡി.ഡി.ഇ മാർ, 10 ഡി.ഇ.ഒ മാർ

Aswathi Kottiyoor

അ​രു​ണാ​ച​ലി​ൽ പെ​ട്രോ​ളി​ന് 10.20 രൂ​പ​യും ഡീ​സ​ലി​ന് 15.22 രൂ​പ​യും കു​റ​ച്ചു; മ​ധ്യ​പ്ര​ദേ​ശി​ലും ഇ​ള​വ്

Aswathi Kottiyoor
WordPress Image Lightbox