24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വന്യജീവി പ്രജനനം നിയന്ത്രിക്കാൻ ശ്രമിക്കും: മന്ത്രി
Kerala

വന്യജീവി പ്രജനനം നിയന്ത്രിക്കാൻ ശ്രമിക്കും: മന്ത്രി

സം​​സ്ഥാ​​ന​​ത്ത് വ​​​ന​​​ത്തി​​​ന് ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ക​​ഴി​​യു​​ന്ന​​​തി​​​ലു​​​മ​​​ധി​​​കം മൃ​​​ഗ​​​ങ്ങ​​​ളു​​​ണ്ടെ​​ന്ന് വ​​നം​​മ​​ന്ത്രി എ.​​​​​കെ. ശ​​​​​ശീ​​​​​ന്ദ്ര​​​​​ൻ. കാ​​ട്ടി​​ൽ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ സം​​ഖ്യ നി​​ര​​വ​​ധി മ​​ട​​ങ്ങു വ​​ർ​​ധി​​ച്ചുവെന്നും അ​​തി​​നാ​​ലാ​​ണ് അ​​വ നാ​​ട്ടി​​ലേ​​ക്കു വ​​രു​​ന്ന​​തെ​​ന്നും മ​​​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​നനി​​​യ​​​ന്ത്ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​ന്നോ​​ട്ടു​​പോ​​കു​​ം. വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ന നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള സ്റ്റേ ​​​ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​നം സു​​​പ്രീം​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും. വ​​​യ​​​നാ​​​ട്ടി​​​ൽ ക​​​ടു​​​വാ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​തെന്ന് മന്ത്രി അറിയിച്ചു.

ക​​​ള്ളിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ന നി​​​യ​​​ന്ത്ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ 2013ലാ​​​ണ് സു​​​പ്രീം​​കോ​​​ട​​​തി ത​​​ട​​​ഞ്ഞ​​​ത്. ‘ശ​​​ക്തി​​​പ്ര​​​സാ​​​ദ് വേ​​​ഴ്സ​​​സ് യൂ​​​ണി​​​യ​​​ൻ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഓ​​​ഫ് ഇ​​​ന്ത്യ’ എ​​​ന്ന കേ​​​സി​​​ലാ​​​ണ് വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ന നി​​​യ​​​ന്ത്ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​പ​​​ടി​​​ക​​​ൾ സു​​​പ്രീംകോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്.

കേ​​​ര​​​ള​​​മ​​​ട​​​ക്കം 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഈ ​​​കേ​​​സി​​​ൽ ക​​​ക്ഷി​​​ക​​​ളാ​​​ണ്. എ​​​ന്നാ​​​ൽ കേ​​​സ് സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ല​​​വി​​​ൽ മ​​​ര​​​വി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​സ് വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ർ​​​ജ​​​ന്‍റ് പെ​​​റ്റീ​​​ഷ​​​ൻ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

സു​​​പ്രീംകോ​​​ട​​​തി​​​യി​​​ലെ സ്റ്റേ ​​​ഒ​​​ഴി​​​വാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​ന നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു​​​ള്ള ശാ​​​സ്ത്രീ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് സാ​​​ധി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​രം മാ​​​ത്ര​​​മേ സാ​​​ധി​​​ക്കൂ.

വ​​​ന​​​ത്തി​​​ൽ മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ട​​​ത്ര ഭ​​​ക്ഷ​​​ണ​​​വും വെ​​​ള്ള​​​വും ല​​​ഭ്യ​​​മാ​​​ണോ എ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന പ​​​ഠ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ശാ​​​ശ്വ​​​ത​​​മാ​​​യ ശാ​​​സ്ത്രീ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

ഈ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മൃ​​​ഗ​​​ങ്ങ​​​ളെ മാ​​​റ്റി പ്പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ സ്റ്റേ ​​​നീ​​​ക്കു​​​ന്ന​​​തി​​​ന് സ​​​മാ​​​ന്ത​​​ര​​​മാ​​​യി ഇ​​​ത്ത​​​രം ശാ​​​സ്ത്രീ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യി മ​​​നു​​​ഷ്യ​​​നും മൃ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.വ​​​യ​​​നാ​​​ട്ടി​​​ൽ മാ​​​ത്രം 2015 മു​​​ത​​​ൽ ഈ ​​​വ​​​ർ​​​ഷം വ​​​രെ ആ​​​റു പേ​​​ർ വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. വ​​​നാ​​​തി​​​ർ​​​ത്തി​​​ക്കു​​​ള്ളി​​​ൽ വ​​​നേ​​​ത​​​ര ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ വി​​​സ്തൃ​​​തി വ​​​ർ​​​ധി​​​ച്ച​​​തി​​​നാ​​​ൽ ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി മൃ​​​ഗ​​​ങ്ങ​​​ൾ നാ​​​ട്ടി​​​ലേ​​​ക്ക് വ​​​രു​​​ന്നു എ​​​ന്നു​​​ള്ള വാ​​​ദ​​​ങ്ങ​​​ളും ഉ​​​ണ്ട്.

ഈ ​​​നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളെ​​​യൊ​​​ന്നും സ​​​ർ​​​ക്കാ​​​ർ ത​​​ള്ളു​​​ന്നി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ന​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ താ​​​മസി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷി​​​ക്കും. വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ വ​ന​വി​സ്തൃ​തി ദേ​ശീ​യ ​ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യി​ട്ടും വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടു​ക​വി​ഞ്ഞ​തു ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വെ​ടി​വ​യ്ക്കു​ന്ന​ത് അ​വ​സാ​ന ന​ട​പ​ടി

തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​യ​​നാ​​ട്ടി​​ൽ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ ഇ​​റ​​ങ്ങി അ​​ക്ര​​മം ന​​ട​​ത്തി​​യ ക​​ടു​​വ​​യെ വെ​​ടിവ​​യ്ക്കു​​ന്ന​​ത് അ​​വ​​സാ​​ന ന​​ട​​പടി​​യെ​​ന്നു മ​​ന്ത്രി എ.​​കെ. ​ശ​​ശീ​​ന്ദ്ര​​ൻ. കേ​​ന്ദ്ര നി​​യ​​മ​​ങ്ങ​​ളും കോ​​ട​​തി വി​​ധി​​ക​​ളു​​മു​​ള്ള​​തി​​നാ​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ശ്ര​​ദ്ധ​​യോ​​ടെ ഇ​​ട​​പെ​​ടു​​ന്ന​​ത്. ക​​ടു​​വ​​യെ വെ​​ടി​​വ​​ച്ചു കൊ​​ല്ലാ​​ൻ ഉ​​ത്ത​​ര​​വി​​ടു​​ന്ന​​തി​​നു കോ​​ട​​തി​​യു​​ടെ സ്റ്റേ ​​ഉ​​ത്ത​​ര​​വ് ത​​ട​​സ​​മാ​​യു​​ണ്ട്.

കു​​ര​​ങ്ങ​​ന്മാ​​രു​​ടെ എ​​ണ്ണ​​വും വർധിച്ചു. കു​​ര​​ങ്ങ് വ​​ലി​​യ അ​​പ​​ക​​ട​​കാ​​രി​​യ​​ല്ലെ​​ങ്കി​​ലും ഉ​​ണ്ടാ​​ക്കു​​ന്ന കൃ​​ഷി​​നാ​​ശം വ​​ള​​രെ വ​​ലു​​താ​​ണ്. വ​​യ​​നാ​​ട്ടി​​ൽ മൃ​​ഗാ​​ശു​​പ​​ത്രി​​ക​​ളി​​ൽ ആ​​വ​​ശ്യ​​ത്തി​​നു വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​ർ​​മാ​​ർ ഇ​​ല്ലെ​​ന്ന വി​​വ​​രം ശ്ര​​ദ്ധ​​യി​​ൽ​​ പെ​​ട്ടി​​ട്ടു​​ണ്ട്. കൂ​​ടു​​ത​​ൽ ഡോ​​ക്ട​​ർ​​മാ​​രു​​ടെ സേ​​വ​​നം വ​​യ​​നാ​​ട്ടി​​ൽ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

ഉത്സവഛായയില്‍ മാനവീയവും തുറന്നു; ഓണത്തിരക്കുകളില്‍ തിളങ്ങാന്‍ തലസ്ഥാനത്തിന് സ്‌മാര്‍ട്ട് റോഡും

Aswathi Kottiyoor

കേരള പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്തു; 10 ദിവസം കൂടി അഭിപ്രായങ്ങൾ അറിയിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

ജൽജീവൻ മിഷൻ: 1,36,868 കണക്ഷനുകൾ നൽകി

Aswathi Kottiyoor
WordPress Image Lightbox