23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗാന്ധിയൻ – സോഷ്യലിസം സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്, അപേക്ഷ ക്ഷണിച്ചു
Kerala

ഗാന്ധിയൻ – സോഷ്യലിസം സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ്, അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ഗാന്ധി യുവമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി, ജെ.പി, ലോഹ്യ, വിനോബ ഭാവേ എന്നിവരുടെ ദർശനങ്ങളെ കുറിച്ചും തത്വ ശാസ്ത്രത്തെ കുറിച്ചും പഠിക്കുന്നതിനായി രണ്ടുവർഷം നീളുന്ന സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. കണ്ണൂരിൽ ജനുവരി 29ന് ക്ലാസ് തുടങ്ങും.എല്ലാമാസവും ഒരു ദിവസമാണ് ക്ലാസ്സ് ഉണ്ടാവുക. രണ്ടു വർഷമാണ് കാലാവധി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. ഗാന്ധിജിയുടെ സന്ദർശനവും സ്വാതന്ത്രസമര ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും കോഴ്സിന്റെ ഭാഗമായി സന്ദർശിക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടിയാണ് ക്ലാസ്സ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 25നു മുമ്പായി 75938 87151
എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.

Related posts

അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നിന് നികുതിയിളവ്; ഇന്ന് മുതൽ പ്രാബല്യത്തിൽ

Aswathi Kottiyoor

2025 നവംബറില്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

കോടിയേരിയുടെ നിര്യാണം. പത്ര പ്രവർത്തക അസോസിയേഷൻ അനുശോചിച്ചു.

Aswathi Kottiyoor
WordPress Image Lightbox