24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം –
Kerala

സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം –

മഞ്ചേശ്വരം: കാസര്‍കോട് സ്‌കൂള്‍ ബസില്‍ ബൈക്കിടിച്ച് രണ്ടു കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ച് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മിയപദവി സ്വദേശികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്.

കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്വകാര്യ സ്‌കൂള്‍ ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേര്‍ ബൈക്കിലുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയിലാണ് ഉള്ളത്.

Related posts

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; ജൂണ്‍ 5 മുതല്‍ 9 വരെ അധികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

ഉണർവ് 2022′; ഇരിട്ടി പോലീസിന്റെ നേതൃത്വത്തില്‍ കുന്നോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളുമായി ഈസ്റ്റര്‍ വിപണി നാളെ മുതല്‍

Aswathi Kottiyoor
WordPress Image Lightbox