21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേ​​ര​​ള​​ത്തി​​ലെ ത​​ണു​​പ്പി​​നു കാ​​ര​​ണം ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ ശൈ​​ത്യത​​രം​​ഗം
Kerala

കേ​​ര​​ള​​ത്തി​​ലെ ത​​ണു​​പ്പി​​നു കാ​​ര​​ണം ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലെ ശൈ​​ത്യത​​രം​​ഗം

: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ പു​​​​ല​​​​ർ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ത​​​​ണു​​​​പ്പി​​​​നു കാ​​​​ര​​​​ണം ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലെ ശൈ​​​​ത്യ​​ത​​​​രം​​​​ഗ​​​​മാ​​​​ണെ​​​​ന്ന് കാ​​​​ലാ​​​​വ​​​​സ്ഥ ാവി​​​​ദ​​​​ഗ്ധ​​​​ർ. ഈ ​​​​പ്ര​​​​തി​​​​ഭാ​​​​സം ഒ​​​​രാ​​​​ഴ്ച തു​​​​ട​​​​രു​​​​മെ​​​​ന്ന് കു​​​​സാ​​​​റ്റ് അ​​​​ഡ്വാ​​​​ൻ​​​​സ്ഡ് സെ​​​​ന്‍റ​​​​ർ ഫോ​​​​ർ അ​​​​റ്റ്മോ​​​​സ്ഫി​​​​യറി​​​​ക് റ​​​​ഡാ​​​​ർ റി​​​​സ​​​​ർ​​​​ച്ച് അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ. ​​​​എ​​​​സ്. അ​​​​ഭി​​​​ലാ​​​​ഷ് പ​​​​റ​​​​ഞ്ഞു.

കൊ​​​​ച്ചി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ടു​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളാ​​​​യി പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ ന​​​​ല്ല ത​​​​ണു​​​​പ്പാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഇ​​​​ത് ഒ​​​​ന്പ​​​​തു​​​​മ​​​​ണി​​​​വ​​​​രെ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. മൂ​​​​ന്നാ​​​​റി​​​​ൽ ത​​​​ണു​​​​പ്പ് മൈ​​​​ന​​​​സ് ഡി​​​​ഗ്രി​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കുശേ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​പ്പോ​​​​ൾ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ത​​​​ണു​​​​പ്പി​​​​ൽ മാ​​​​റ്റ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്.

മു​​​​ൻ​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ശൈ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വി​​​​ന് ഒ​​​​ന്നു മു​​​​ത​​​​ൽ ര​​​​ണ്ടു​​​ഡി​​​​ഗ്രിവ​​​​രെ കു​​​​റ​​​​വാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​ത്ത​​​​നം​​​​തി​​​​ട്ട, പു​​​​ന​​​​ലൂ​​​​ർ, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നീ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്നു​​​മു​​​​ത​​​​ൽ ആ​​​​റ് ഡി​​​​ഗ്രി​ വ​​​​രെ​​​​യാ​​​​ണ് ശൈ​​​​ത്യ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വി​​​​ൽ കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​മ​​​​ശീ​​​​തോ​​​​ഷ്ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ന്നു കാ​​​​റ്റ് ഉ​​​​ഷ്ണ​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ തെ​​​​ക്കു ഭാ​​​​ഗ​​​​ത്തേ​​​​ക്കു വ്യാ​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ശൈ​​​​ത്യ​​ത​​​​രം​​​​ഗ​​​​ത്തി​​​​നു കാ​​​​ര​​​​ണം. അ​​​​തേ​​​​സ​​​​മ​​​​യം ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തോ​​​​ത് കൂ​​​​ടു​​​​ത​​​​ലാ​​​​ണ്. ത​​​​ണു​​​​പ്പു കൂ​​​​ടു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​വും ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​താ​​​​ണ് മൂ​​​​ട​​​​ൽ​​മ​​​​ഞ്ഞ് കൂ​​​​ടു​​​​ത​​​​ലാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള കാ​​​​ര​​​​ണം.

വ​​​​ട​​​​ക്ക​​​​ൻ ക​​​​രഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ള്ള വ​​​​ര​​​​ണ്ട കാ​​​​റ്റ് ക​​​​ർ​​​​ണാ​​​​ട​​​​ക ക​​​​ട​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക്എ​​​​ത്തു​​​​ന്ന​​​​താ​​​​ണ് പു​​​​ല​​​​ർ​​​​ച്ചെ ത​​​​ണു​​​​പ്പു വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കാ​​​​ലാ​​​​വ​​​​സ്ഥാ പ​​​​ഠ​​​​നകേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ​​​​ന്തോ​​​​ഷ് പ​​​​റ​​​​ഞ്ഞു. ജ​​​​നു​​​​വ​​​​രി, ഫെ​​​​ബ്രു​​​​വ​​​​രി മാ​​​​സ​​​​ങ്ങ​​​​ൾ സാ​​​​ധാ​​​​ര​​​​ണ ത​​​​ണു​​​​പ്പു കാ​​​​ല​​​​ങ്ങ​​​​ളാ​​​​ണ്. ത​​​​ണു​​​​പ്പുകാ​​​​ല​​​​ത്ത് രാ​​​​വി​​​​ല​​​​ത്തെ താ​​​​പ​​​​നി​​​​ല കു​​​​റ​​​​യും. പു​​​​ല​​​​ർ​​​​ച്ചെ​​​​യു​​​​ള്ള കാ​​​​റ്റും ശ​​​​ക്ത​​​​മ​​​​ല്ല. ഈ ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ളെ​​​​ല്ലാം പു​​​​ല​​​​ർ​​​​ച്ചെ​​​​യു​​​​ള്ള ത​​​​ണു​​​​പ്പ് വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കും.

എ​​​​ന്താ​​​​ണ് ശൈ​​​​ത്യ​​​​ത​​​​രം​​​​ഗം?

10 ഡി​​​​ഗ്രി​​​​യി​​​​ൽ താ​​​​ഴെ താ​​​​പ​​​​നി​​​​ല എ​​​​ത്തു​​​​ന്നതിനാണ് ശൈ​​​​ത്യ​​ത​​​​രം​​​​ഗം എ​​​​ന്നു പ​​​​റ​​​​യു​​​​ക. പ​​​​ക​​​​ൽ താ​​​​പ​​​​നി​​​​ല തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സാ​​​​ധാ​​​​ര​​​​ണ​​​​യി​​​​ൽ നി​​​​ന്ന് 4.5 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സ് കു​​​​റ​​​​യു​​​​ക എ​​​​ന്ന​​​​തും ഇ​​​​തി​​​​ന്‍റെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ണ്. ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലെ ശൈ​​​​ത്യ​​ത​​​​രം​​​​ഗ​​​​ത്തി​​​​ന് കാ​​​​ര​​​​ണം പ​​​​ശ്ചി​​​​മ​​​​വാ​​​​ത​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യ​​​​മാ​​​​ണ്. ശൈ​​​​ത്യ​​ത​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ പു​​​​ക​​​​മ​​​​ഞ്ഞും സ​​​​ജീ​​​​വ​​​​മാ​​​​ണ്.

Related posts

ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.*

Aswathi Kottiyoor

ശബരിമല തീർഥാടകർ കുഴഞ്ഞുവീണ്‌ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox