23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വിവേകാനന്ദൻ ഭാരതത്തിലെ പരമ്പരാഗത സന്യാസി സങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായ സന്യാസി – സന്ദീപ് വാചസ്പതി
Iritty

വിവേകാനന്ദൻ ഭാരതത്തിലെ പരമ്പരാഗത സന്യാസി സങ്കൽപ്പങ്ങളെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായ സന്യാസി – സന്ദീപ് വാചസ്പതി

ഇരിട്ടി: ഗുഹക്കുള്ളിൽ ഒളിച്ചിരുന്ന് പൂജകളും ഹോമങ്ങളും മറ്റും ചെയ്യുന്നവരാണെന്ന ഭാരതത്തിലെ പരമ്പരാഗതമായ സന്യാസി സങ്കൽപ്പത്തെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായ സന്യാസി യായിരുന്നു വിവേകാന്ദൻ എന്ന് ബി ജെ പി സംസ്ഥാന വക്‌താവ്‌ സന്ദീപ് വാചസ്പതി പറഞ്ഞു. പുന്നാട് വിവേകാനന്ദ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ യുവജന ദിന വാരാഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകാന്ദൻ തന്റെ ജീവിതകാലത്ത് സംവദിച്ചത് മുഴുവൻ യുവാക്കളോടായിരുന്നെങ്കിലും അത് യഥാർത്ഥത്തിൽ രാഷ്ട്രത്തോടുള്ള സംവാദമായിരുന്നു. പൂജാമുറിയിലെ വിവിഗ്രഹങ്ങൾ മുഴുവൻ മാറ്റിവെച്ച് അവിടെ ഭാരതാംബയെ പ്രതിഷ്ഠിക്കാൻ പറഞ്ഞതും എല്ലാചിന്തകൾക്കും അതീതമായി അവക്കുമീതെ മീതെ രാഷ്ട്ര ഭക്തി നിറക്കുക എന്ന കാഴ്ചപ്പാടോടെ ആയിരുന്നു എന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
സേവാഭാരതി ഇരിട്ടി മുൻസിപ്പൽ കമ്മിറ്റി ട്രഷറർ എ.കെ. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. സി. ബാലഗോപാലൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന പുന്നാട് സ്വദേശികളായ അച്യുതൻ മാസ്റ്റർ, സാവിത്രി അമ്മ എന്നിവരെ വേദിയിൽ ആദരിച്ചു. ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, പി. ശ്രീരാജ്, സി. ചന്ദ്രമോഹനൻ, എൻ.വി. പ്രിയരഞ്ജൻ എന്നിവർ സംസാരിച്ചു.

Related posts

ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി……

Aswathi Kottiyoor

കൂടിയ വില കുറക്കണമെന്നാവശ്യം ശക്തം ക്രഷറുകൾക്കു മുമ്പിൽ രണ്ടാം ദിവസവും ഉപരോധം

Aswathi Kottiyoor

ഇന്ത്യാ ബുക്‌സ് ഓഫ് റിക്കാർഡ്‌സിൽ ഇടം നേടി ഇരിട്ടി സ്വദേശിനി ഒന്നര വയസ്സുകാരി

Aswathi Kottiyoor
WordPress Image Lightbox