24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുട്ട ഒഴിവാക്കും; സംസ്ഥാനത്ത്‌ ഇനി വെജിറ്റബിൾ മയോണൈസ്
Kerala

മുട്ട ഒഴിവാക്കും; സംസ്ഥാനത്ത്‌ ഇനി വെജിറ്റബിൾ മയോണൈസ്

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങൾറിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിൽ ഭക്ഷ്യോൽപ്പാദന സ്ഥാപനങ്ങളിൽ സർക്കാർ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്‌ത് ബേക്കേഴ്‌സ്‌ അസോസിയേഷൻ കേരള (ബേക്ക്). വിഷരഹിതഭക്ഷണം ഉറപ്പാൻ പരിശോധനകൾക്ക് സഹകരിക്കുമെന്ന്‌ ബേക്ക്‌ ഭാരവാഹികൾ പറഞ്ഞു.

ബേക്കറികളിൽ വേവിക്കാതെ ഉൽപ്പാദിപ്പിക്കുന്ന ഏക ഭക്ഷ്യോൽപ്പന്നമായ പച്ചമുട്ടകൊണ്ടുള്ള മയോണൈസ് നിരോധിക്കും. അസോസിയേഷന്റെ കീഴിൽ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്റുകളിലും ഇനിമുതൽ ഇത്‌ വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് ഉപയോഗിക്കാനും കൊച്ചിയിൽ ചേർന്ന ബേക്ക് സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചു.

ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി എം ശങ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി റോയൽ നൗഷാദ്, ഓർഗനൈസിങ്‌ സെക്രട്ടറി മുഹമ്മദ് ഫൗസീർ, സംസ്ഥാന സെക്രട്ടറിമാരായ സി പി പ്രേംരാജ്, കിരൺ എസ് പാലയ്ക്കൽ, സന്തോഷ് പുനലൂർ, ബിജു പ്രേംശങ്കർ തുടങ്ങിയവർ സംസാരിച്ചു.

Related posts

ശ്രീധന്യയുടെ അവസാന പരീക്ഷ ഇന്ന്; പൊള്ളുന്ന ചോദ്യമായി ജീവിതം.

Aswathi Kottiyoor

മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

കോവി‍‍ഡ് വന്നുപോയാലും പിടികൂടാം, 50 ജനിതക മാറ്റങ്ങൾ; പ്രതിരോധം മറികടക്കും.

Aswathi Kottiyoor
WordPress Image Lightbox