23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു.
Kerala

പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു.

പനമരം: പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പരക്കുനി കോളനിയില സരിത (40) ക്കാണ് പരിക്കേറ്റത്.സരിതയും സഹോദരിയും കൂടെ ഉച്ചക്ക് 12.30 ഓടെ തുണിയാലക്കാന്‍ പുഴയില്‍ പോയപ്പോള്‍ ആയിരുന്നു സംഭവം. വെള്ളത്തിനടിയില്‍ നിന്നും മുതല പെട്ടന്ന് ഉയര്‍ന്ന് വന്ന് കൈക്ക് കടിക്കുകയായിരുന്നുവെന്നും, പെട്ടന്ന് കൈ കുടഞ്ഞതിനാല്‍ കൂടുതല്‍ പരിക്ക് പറ്റിയില്ലെന്നും സരിത പറഞ്ഞു. മുതല വാല് കൊണ്ട് കൈക്ക് അടിക്കുകയും ചെയ്തതായി ഇവര്‍ പറയുന്നു. തുടര്‍ന്ന് സരിതയെ പനമരം സി എച്ച് സി യില്‍ പ്രവേശിപ്പിച്ചു.ആദ്യമായാണ് പനമരം പുഴയില്‍ മുതലയുടെ ആക്രമണം ഉണ്ടാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

Aswathi Kottiyoor

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ഭക്ഷണം മാലിന്യത്തിൽ തള്ളൽ: ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു.*

Aswathi Kottiyoor
WordPress Image Lightbox