24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മുത്തങ്ങയില്‍ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍
Kerala

മുത്തങ്ങയില്‍ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍

മുത്തങ്ങയില്‍ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍. കാട്ടാനയുടെ ദേഹത്ത് ചെറിയ മുറിവുകളൊഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. കാട്ടാനയെ മെരുക്കിയെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആന പാപ്പാന്മാരോട് മെരുങ്ങാന്‍ തന്നെ ദിവസങ്ങളെടുക്കുമെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കനാടിനെ വിറപ്പിച്ച കൊമ്പനെ രണ്ട് മാസം കൂട്ടിലടച്ചാണ് വനം വകുപ്പ് മെരുക്കിയത്. ഇത്രയും കാലം കാട്ടില്‍ സൈ്വര്യ വിഹാരം നടത്തിയിരുന്ന ആനയെ പെട്ടെന്ന് കൂട്ടിലടച്ചാല്‍ അത് മനുഷ്യരുമായി ഇണങ്ങാന്‍ കാലമെടുക്കും. ഇത്രയും കാലം കൂട്ടിലിട്ട് ചട്ടം പഠിപ്പിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മനുഷ്യരെ അക്രമിച്ച ചരിത്രമുള്ള പിഎം 2 പോലുള്ള കാട്ടാനകളെ മെരുക്കുന്നത് ഏറെ ശ്രമകരമായ ദ്രൗത്യമാണ്.
ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ ശേഷമാണ് പിഎം 2 എന്ന കാട്ടുകൊമ്പനെ മയക്ക് വെടി വച്ച് തളച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യമൃഗങ്ങളെ മയക്കുവെടിവച്ച് പിടിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കാന്‍ വൈകിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടിവച്ചത്.

Related posts

ട്രാക്ക്‌ ചെയ്യാൻ വിദ്യാ വാഹൻ ; സ്‌കൂൾ വാഹനം 31നകം രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ഫിറ്റ്‌നസില്ല

Aswathi Kottiyoor

മദ്യം ഓൺലൈൻ ബുക്കിംഗ് സൗകര്യം എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് ബെവ്‌കോ

Aswathi Kottiyoor

മകരവിളക്കുത്സവം; കെഎസ്‌ആർടിസി ആയിരം അധികബസുകൾ എത്തിക്കും

Aswathi Kottiyoor
WordPress Image Lightbox