21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി എം ബി രാജേഷ്
Kerala

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 24%മുതൽ 50%വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 % ആയി കുറച്ചുനൽകുകയാണ് ചെയ്തത്. തിരുവനന്തപുരം കോർപറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്.

കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24% ത്തിൽ നിന്ന് 5% മായി വിനോദനികുതി കുറച്ചിരുന്നു. ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്‌കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതിൽ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12മായി വിനോദനികുതി ഇളവ് നൽകിയിട്ടുണ്ട്.

Related posts

ക​ന്നി​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ലന​ട ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor

ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

Aswathi Kottiyoor

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​ൽ

Aswathi Kottiyoor
WordPress Image Lightbox