24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്
Kerala

പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്. തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനമാണ് പി കെ ശ്രീമതിയെ തെരഞ്ഞെടുത്തത്. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് നിലവില്‍ ദേശീയ വൈസ് പ്രസിഡന്റായ പികെ ശ്രീമതി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്. കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.

പി സതീദേവി, സൂസണന്‍ കോടി, പികെ സൈനബ എന്നിവരും വൈസ് പ്രസിഡന്റുമാരാണ്. എന്‍ സുകന്യയും സിഎസ് സുജാതയുമാണ് ജോയിന്റ് സെക്രട്ടറിമാര്‍. ട്രാന്‍സ് വനിതകള്‍ക്ക് അംഗത്വം നല്‍കുന്നതിന് അസോസിയേഷന്‍ ഭരണഘടന ഭേദഗതി ചെയ്തു. അംഗത്വത്തിലേക്ക് 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രിക്കും അംഗത്വം എടുക്കാം. നാല് ദിവസങ്ങളിലായി നടന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.

Related posts

സമൂഹമാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ മ​​ര്യാ​​ദ​​ലം​​ഘ​​നം അ​തി​രു​വി​ടു​ന്നു :‘മെ​​​​റ്റ’

Aswathi Kottiyoor

ക​ക്ഷി​ക​ൾ​ക്ക് വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ സ​മ​ൻ​സ് അ​യ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി………..

Aswathi Kottiyoor

നോര്‍ക്ക റൂട്ട്‌സില്‍ ഭരണഭാഷാവാരാഘോഷങ്ങള്‍ക്ക് സമാപനം

Aswathi Kottiyoor
WordPress Image Lightbox