24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടം: നിഫ്റ്റി 18,000നരികെ.*
Kerala

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടം: നിഫ്റ്റി 18,000നരികെ.*


മുംബൈ: കഴിഞ്ഞയാഴ്ചയിലെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 274 പോയന്റ് നേട്ടത്തില്‍ 60,174ലിലും നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 17,949ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് സമ്പദ് വ്യവസ്ഥയില്‍നിന്നുള്ള ശുഭസൂചനകളാണ് രാജ്യത്തെ വിപണിയില്‍ പ്രതിഫലിച്ചത്. തൊഴിലവസരങ്ങളില്‍ മുന്നേറ്റമുണ്ടായി. പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന സൂചനയും വിപണിക്ക് അനുകൂലമായി. വിദേശ നിക്ഷേപകരുടെ തുടരുന്ന പിന്മാറ്റമാണ് വിപണിക്ക് പ്രതികൂലമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ പറയുന്നു. അവരുടെ തിരിച്ചുവരവ് വിപണിയില്‍ കുത്തനെയുള്ള മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഒരുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒുരശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Related posts

നിപാ ആശങ്ക ഒഴിയുന്നു; വവ്വാലുകളുടെയും ആടിന്റെയും രക്തത്തിൽ നിപാ വൈറസ് സാന്നിധ്യമില്ല.

Aswathi Kottiyoor

കെ. ​റെ​യി​ൽ ഡി​പി​ആ​ർ അ​പൂ​ർ​ണം; സ്പീ​ക്ക​ർ​ക്ക് പ​രാ​തി​യു​മാ​യി അ​ൻ​വ​ർ സാ​ദ​ത്ത്

Aswathi Kottiyoor

ക്രിപ്‌റ്റോകറൻസി തട്ടിപ്പ് ; ലിങ്കിൽ തൊട്ടാൽ ഹാക്കാകും

Aswathi Kottiyoor
WordPress Image Lightbox