22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • പ്രാർഥനയ്ക്ക് മറുപടി ലഭിച്ചില്ല; അമ്പലങ്ങൾ തകർത്ത് 24 കാരൻ
Kerala

പ്രാർഥനയ്ക്ക് മറുപടി ലഭിച്ചില്ല; അമ്പലങ്ങൾ തകർത്ത് 24 കാരൻ

ഇൻഡോർ: തന്റെ പ്രാർഥനയ്ക്ക് മറുപടി ലഭിച്ചില്ലെന്നാരോപിച്ച് ക്ഷേത്രങ്ങൾ തകർത്ത 24 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ചെറുപ്പത്തിലുണ്ടായ ഒരു അപകടത്തിൽ യുവാവിന്റെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. ഇത് ഭേദമാകാനായി ദൈവത്തോട് ഏറെ പ്രാർത്ഥിച്ചു. എന്നാൽ കണ്ണിന്റെ പരിക്ക് മാറിയില്ല. ഇതിന്റെ ദേഷ്യം തീർക്കാനാണ് ക്ഷേത്രങ്ങൾ തകർത്തതെന്നാണ് യുവാവിന്റെ വിശദീകരണം.

”ചന്ദൻ നഗർ, ചിന്താപുര എന്നിവിടങ്ങളിലെ രണ്ടു ക്ഷേത്രങ്ങളാണ് യുവാവ് തകർത്തത്. യുവാവിന് മാനസീകാസ്വാസ്ഥ്യമുണ്ട്. ഇയാളുടെ അച്ഛൻ ഒരു ചെറിയ ഹാർഡ്‌വെയർ കട നടത്തുകയാണ്. വിഷയം അതീവ ഗൗരവമുള്ളതായതിനാൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്”.അഡീഷണൽ ഡെപ്യൂട്ടി കമ്മീഷ്ണർ പ്രഷാന്ത് ചൗഭി വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. നിലവിൽ ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

സന്ദര്‍ശക വിസയിലെത്തിയ തിരുവന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു. പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്.

Aswathi Kottiyoor

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

Aswathi Kottiyoor

റിപ്പോ നിരക്കുകളില്‍ മാറ്റം; 4.40 ശതമാനമായി ഉയര്‍ത്തി

WordPress Image Lightbox