കാക്കനാട് യുവാക്കളെ ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ

കാക്കനാട് യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി പൊലീസ്. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി വിബീഷ് ബെന്നി എന്നിവരാണ് പിടിയിലായത്.വിവാഹ ചടങ്ങിന് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന യുവാക്കളെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
നിസാരകാര്യത്തിനായിരുന്നു ആക്രമണം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി, പ്രവീൺ കുമാർ, നിസാം എന്നീ യുവാക്കൾക്കാണ് കാറിലെത്തിയ സംഘത്തിൽ നിന്ന് ക്രൂരമായ മർദനമേറ്റത്.അതേസമയം, സംഭവത്തിൽ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിരുന്നു. മറ്റൊരു യുവാവിന് തലയോട്ടിയിൽ പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായി. മൂന്നാമത്തെയാൾക്ക് മൂക്കിലും ചുണ്ടിലും ഗുരുതര പരിക്കേറ്റതായിരുന്നു വിവരം.




