പരിസ്ഥിതിലോല പ്രദേശത്തെ ജനവാസമേഖലകളിൽ വനം – റവന്യു – തദ്ദേശ വകുപ്പുകൾ നടത്തിയ സ്ഥലപരിശോധനയിൽ പുതിയതായി 64,000 നിർമിതികൾ കണ്ടെത്തി. മൂന്നുമാസം മുൻപ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ 49,330 നിർമിതികൾക്കു പുറമേയാണിത്.
പുതിയതായി കണ്ടെത്തിയ നിർമിതികൾ വനം വകുപ്പിന്റെ ഭൂപടത്തിൽ അപ്‍ലോഡ് ചെയ്തു. ബുധനാഴ്ച വരെ 20 ശതമാനത്തിൽ താഴെ മാത്രം നടന്ന പരിശോധന ഇന്നലെ ഊർജിതമാക്കി. ഇന്നും തുടരും. സർക്കാർ നിശ്ചയിച്ച സമയപരിധി നാളെ തീരുമെങ്കിലും സ്ഥലപരിശോധന പൂർത്തിയാവാനിടയില്ല.
ഇന്നും നാളെയുമായി മുപ്പതിനായിരത്തോളം പുതിയ നിർമിതികളുടെ വിവരം കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയേക്കും. ഇതോടെ പരിസ്ഥിതിലോല മേഖലയിലുള്ള ജനവാസമേഖലകളിലെ നിർമിതികളുടെ എണ്ണം ഒന്നര ലക്ഷത്തോളമാകും.