24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തലശേരി ഇരട്ടക്കൊലപാതകം: രണ്ട്‌ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Kerala

തലശേരി ഇരട്ടക്കൊലപാതകം: രണ്ട്‌ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശേരി ഇരട്ടക്കൊലപാതകക്കേസിൽ റിമാൻഡിലുള്ള പ്രതികൾ നൽകിയ ജാമ്യഹർജി ജില്ലാ സെഷൻസ്‌ ജഡ്‌ജി ജി ഗിരീഷ്‌ തള്ളി. വടക്കുമ്പാട്‌ പാറക്കെട്ടിലെ തേരേക്കാട്ടിൽ ഹൗസിൽ അരുൺകുമാർ, പിണറായി പുതുക്കുടി ഹൗസിൽ ഇ കെ സന്ദീപ്‌ എന്നിവരുടെ ജാമ്യഹർജിയാണ്‌ രണ്ടാംതവണയും തള്ളിയത്‌.

നിഷ്‌ഠൂരമായ ഇരട്ടക്കൊലപാതക ഗൂഢാലോചനയിലെ പങ്കാളികളാണ്‌ പ്രതികളെന്ന പ്രോസിക്യൂട്ടർ കെ അജിത്‌കുമാറിന്റെ വാദം അംഗീകരിച്ചാണ്‌ നടപടി. ലഹരിമാഫിയയെ ചോദ്യംചെയ്‌തതിന്റെ വൈരാഗ്യത്തിൽ നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ ഹൗസിൽ കെ ഖാലിദ്, സഹോദരീ ഭർത്താവും സിപിഐ എം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷെമീർ എന്നിവരെ നവംബർ 23ന്‌ വൈകിട്ടാണ്‌ ഏഴംഗ സംഘം തലശേരി കോ– ഓപ്പറേറ്റീവ്‌ ആശുപത്രിക്ക്‌ മുന്നിൽ കുത്തിക്കൊന്നത്‌. പ്രതികൾ എല്ലാവരും റിമാൻഡിലാണ്‌.

Related posts

സർക്കാർ നിർദേശം കൈത്തറി മേഖലയ്‌ക്ക്‌ പുത്തനുണർവ്‌

Aswathi Kottiyoor

ടെക്‌നോപാർക്കിൽ 8501 കോടിയുടെ കയറ്റുമതി ; ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം

Aswathi Kottiyoor

ഇരിട്ടി നഗരസഭാ ബജറ്റ് – ഇരിട്ടിയിൽ ടൗൺഹാളും മൾട്ടിലവൽ ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കാൻ ഒരു കോടി

Aswathi Kottiyoor
WordPress Image Lightbox