27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റെജി ജോസഫിന്.
Kerala

കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റെജി ജോസഫിന്.


പത്തനംതിട്ട> 114 സെന്റിമീറ്റർ നീളവും 94 സെന്റീമീറ്റർ വീതിയുമുള്ള ചേമ്പിന്റെ ഇല സ്വന്തമായി ഉൽപ്പാദിപ്പിച്ചതിന് ദി ലാർജസ്റ്റ് ടാരോ ലീഫ് കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് റാന്നി സ്വദേശിയായ റെജി ജോസഫിന് ലഭിച്ചു. ഒറീസ്സക്കാരനായ ജയറാം റാണയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് അഞ്ചുവർഷത്തെ പരിശ്രമ ഫലമായാണ് റെജി ജോസഫിന് മറികടക്കാൻ സാധിച്ചത്. കാർഷിക മേഖലയിൽ കേരളത്തിന് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റാണ് ഇതെന്ന് ഓൾ ഗിന്നസ് വേൾഡ് റെക്കോഡ്‌സി (ആഗ്രഹ്)ന്റെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, സംസ്ഥാന സെക്രട്ടറി ഡോ. ഗിന്നസ് സുനിൽ ജോസഫ് എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.2013 ൽ ഉയരം കൂടിയ ചേമ്പും, 2014 ൽ ഉയരം കൂടിയ വെണ്ടക്കായും ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിലും, 5 കിലോ തൂക്കം വരുന്ന കിഴങ്ങും, ഒരു മൂട്ടിൽ നിന്നും 17 കിലോതൂക്കം വരുന്ന മഞ്ഞളും സ്വന്തം പറമ്പിൽ ഉൽപ്പാദിപ്പിച്ചതിന് യൂ. ആർ .എഫ് വേൾഡ് റെക്കോർഡ്സിലും റെജി ജോസഫ് ഇടം നേടിയിരുന്നു. 2021 ൽ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമറിൽ നിന്നും പ്ലാന്റ് ജിംനോം സെവിയർ ഫാമാർ റെക്കൊഗ്നേഷൻ അവാർഡും, 2022 ൽ പുസ കൃഷി വിഗ്വൻ മേളയിൽ ഇനോവേറ്റീവ് ഫാർമർ അവാർഡും റെജി ജോസഫിന് ലഭിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതൽ കൃഷിയിലുള്ള താല്പര്യവും അതിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുമാണ് ഗിന്നസിലേക്ക് എത്തിച്ചതെന്ന് റെജി ജോസഫ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ചേമ്പിൻറെ ഇലകൾ റാന്നി തോമസ് കോളജ്, ചങ്ങനാശേശരി എസ്‌ബി കോളജ് എന്നിവിടങ്ങങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടന്നും റെജി പറഞ്ഞു.

റാന്നി കടക്കേത്ത് വീട്ടിൽ പരേതരായ കെ യു ജോസഫ്, ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ് റെജി ജോസഫ്. ഭാര്യ സുനി റെജി. മക്കൾ എൽഡാ റെജി, എമിൽഡാ റെജി. വാർത്ത സമ്മേളനത്തിൽ ആഗ്രഹ് സംസ്ഥാന കോർഡിനേറ്റർ അശ്വിൻ വാഴുവേലിൽ, ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ടെക്നോളജിയിലെ ഡോ. റിൻസി എന്നിവർ പങ്കെടുത്തു.

Related posts

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനം;രാഷ്ട്രപതിക്ക് ക്ഷണമില്ല

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയിലെ ആശുപത്രികളുടെ വികസനത്തിന് 11 കോടി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox