25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ മൂക്കിൽ ക്ലിപ്പിട്ട നിലയിൽ യുവതിയുടെ മൃതദേഹം.*
Kerala

തിരുവനന്തപുരത്ത് വായിൽ പ്ലാസ്റ്റര്‍ ഒട്ടിച്ച്‌ മൂക്കിൽ ക്ലിപ്പിട്ട നിലയിൽ യുവതിയുടെ മൃതദേഹം.*


തിരുവനന്തപുരം: പട്ടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയാണ് (20) മരിച്ചത്. വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പഠനത്തിന് പോകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്ന് പോലിസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം: മുഖ്യമന്ത്രി

Aswathi Kottiyoor

റേഷൻ കടകളിൽ പച്ചരി മാത്രം; കാർഡ് ഉടമകൾ കഷ്ടത്തിൽ

Aswathi Kottiyoor

മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് തന്നെ നല്‍കുന്നതിനുള്ള ധാരണാ പത്രം കൈമാറുന്നതിന്റെ ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox