24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്.*
Kerala

സ്‌കൂൾ ബസുകൾ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ്.*


തിരുവനന്തപുരം> സ്‌കൂൾ ബസുകളുടെ യാത്ര നിരീക്ഷിക്കാൻ രക്ഷിതാക്കൾക്കളെ സഹായിക്കുന്ന ‘വിദ്യ വാഹൻ’ മൊബൈൽ ആപ്പ് സജ്ജമായി. കേരള മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ ചെയ്‌തു. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു ചടങ്ങ്.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ സ്‌കൂൾ ബസ് ട്രാക്ക് ചെയ്യാം. സ്‌കൂൾ ബസിൻറെ തത്സമയ ലൊക്കേഷൻ, വേഗത, മറ്റ് അലേർട്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.
കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂർണ്ണമായും സൗജന്യമായാണ് ഇത് നൽകുന്നത്. ആപ്പ് ഉപയോഗിക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോൾ ഫ്രീ നമ്പർ പ്രയോജനപ്പെടുത്താവുന്നതാണ്.

ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കവി അയ്യപ്പപ്പണിക്കരുടെ ഭാര്യ എം ആർ ശ്രീപാർവതി അന്തരിച്ചു

Aswathi Kottiyoor

ആറുവരിപ്പാത 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

257 വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ-2 ആഡംബര കപ്പല്‍ കൊച്ചിയില്‍

Aswathi Kottiyoor
WordPress Image Lightbox