30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേന്ദ്ര സംയോജിത സൗജന്യ റേഷൻ പദ്ധതി: മഞ്ഞ കാർഡിന് 30 കിലോ അരി
Kerala

കേന്ദ്ര സംയോജിത സൗജന്യ റേഷൻ പദ്ധതി: മഞ്ഞ കാർഡിന് 30 കിലോ അരി

സംസ്ഥാനത്ത് ഇന്നു മുതൽ നിലവിൽ വരുന്ന കേന്ദ്ര സംയോജിത സൗജന്യ റേഷൻ പദ്ധതി പ്രകാരം മഞ്ഞ (എഎവൈ) കാർഡിന് 30 കിലോ അരിയും 4 കിലോ ഗോതമ്പുമാണു സൗജന്യം. ഇവർക്ക് ഒരു കിലോ പഞ്ചസാര മുൻപത്തെ പോലെ 21 രൂപയ്ക്കു തന്നെ ലഭിക്കും.

പിങ്ക് (പിഎച്ച്എച്ച്) കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്പുമാണു സൗജന്യമായി ലഭിക്കുക. മുൻപ് 2 രൂപയ്ക്കാണ് ഇതു നൽകിയിരുന്നത്. ഇവർക്ക് ആകെ ലഭിക്കുന്ന ഗോതമ്പിൽ രണ്ടു കിലോഗ്രാമിനു പകരം 2 പാക്കറ്റ് ആട്ട വിതരണം ചെയ്യുന്നത് പിന്നീട് അറിയിക്കും.

മുൻഗണന ഇതര വിഭാഗത്തിലെ നീല (എൻപിഎസ്) കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി 2 രൂപയ്ക്കു മുൻപത്തെ പോലെ നൽകും. വെള്ള (എൻപിഎൻഎസ്) കാർഡ് ഉടമകൾക്ക് ഈ മാസവും 6 കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. ബ്രൗൺ കാർഡിന് 2 കിലോ അരി 10.90 രൂപ നിരക്കിൽ നൽകും.

Related posts

പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

33 ത​ട​വു​കാ​രു​ടെ മോ​ച​നം: ഗ​വ​ർ​ണ​ർ ഫ​യ​ൽ പ​രി​ശോ​ധി​ക്കുന്നു

Aswathi Kottiyoor

ആനുകൂല്യം കുറയ്​ക്കാ​നല്ല മുന്നാക്ക സർവേ –മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox