24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നാളെ മന്ത്രിസഭായോഗം ചേരും
Kerala

നാളെ മന്ത്രിസഭായോഗം ചേരും

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ പുതിയ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം. നാളെ മന്ത്രിസഭായോഗം ചേരും. നിയമസഭ സമ്മേളന തീയതി നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യോഗം ഓണ്‍ലൈനായാകും ചേരുക.നയപ്രഖ്യാപനത്തിന് പിന്നാലെ ബജറ്റ് അവതരണമുണ്ടാകും. അതേസമയം സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജ്ഭവനില്‍ വൈകിട്ട് 4ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശനം തീരുമാനിച്ചത്.

Related posts

നാ​ലാം ശ​നി അ​വ​ധി നി​ർ​ദേ​ശം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

Aswathi Kottiyoor

ഇന്ധനവില കുറയ്ക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് പ്രചരിപ്പിക്കാന്‍ നീക്കം പെട്രോളിയം ജിഎസ്‌ടി : കേന്ദ്രത്തിന്റേത് “തടിയൂരല്‍ തന്ത്രം

Aswathi Kottiyoor

ഡിജിറ്റൽ സേവനങ്ങളിലേക്കു കേരള ബാങ്ക്; ഉദ്ഘാടനം മേയ് 18 ന് മുഖ്യമന്ത്രി നിർവഹിക്കും

Aswathi Kottiyoor
WordPress Image Lightbox