20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഓപ്പറേഷന്‍ ഹോളിഡേ: അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍
Kerala

ഓപ്പറേഷന്‍ ഹോളിഡേ: അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ 5864 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ക്രിസ്‌തുമസ് പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലൂടെയാണ് ഒരാഴ്‌ചയ്‌ക്കിടെ ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. 802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 337 സ്‌റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.

പ്രത്യേക പരിശോധന 429 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 43 എണ്ണം

സംസ്ഥാന വ്യാപകമായി ഇന്ന് 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

വയനാട് മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല!; മന്ത്രിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ മകൾ

Aswathi Kottiyoor

കോവിഡ്‌ കാലത്തും കേരളം ഒന്നാമത് ; നിതി ആയോ​ഗ് ആരോ​ഗ്യസൂചിക ; ഏറ്റവും പിന്നിൽ യുപിയും ബിഹാറും

Aswathi Kottiyoor

മെഡിക്കൽ കോളേജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox