30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ബഫർസോണിലെ കേന്ദ്ര ഹർജി: കക്ഷിചേരൽ അപേക്ഷ നാളെ എജിക്ക്‌ സമർപ്പിക്കും
Kerala

ബഫർസോണിലെ കേന്ദ്ര ഹർജി: കക്ഷിചേരൽ അപേക്ഷ നാളെ എജിക്ക്‌ സമർപ്പിക്കും

വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ ഉത്തരവിൽ ഇളവ്‌ തേടി കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ കക്ഷിചേരാനുള്ള അപേക്ഷ ബുധനാഴ്ച അഡ്വക്കറ്റ്‌ ജനറലിന്‌ സമർപ്പിക്കും. തുടർന്ന്‌ സംസ്ഥാന സർക്കാരിന്റെ അപേക്ഷ വ്യാഴാഴ്ചയോടെ എജി സുപ്രീംകോടതിയിൽ സമർപ്പിക്കും. 11നാണ്‌ സുപ്രീംകോടതി ഹർജി പരിഗണിക്കുക.

ഇതിനുമുമ്പ്‌ ഫീൽഡ്‌ സർവേയടക്കം പൂർത്തിയാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുകയാണ്‌ സംസ്ഥാന സർക്കാർ. കേരള സ്‌റ്റേറ്റ്‌ റിമോട്ട്‌ സെൻസിങ്‌ ആൻഡ്‌ എൻവയൺമെന്റ്‌ സെന്റർ (കെഎസ്‌ആർഇഎസി) തയ്യാറാക്കിയ ഉപഗ്രഹ സർവേയിൽപെടാത്ത നിർമാണങ്ങൾ പരാതികളുടെ അടിസ്ഥനത്തിൽ ഉൾപ്പെടുത്തുന്ന നടപടി ദ്രുതഗതിയിൽ നടക്കുന്നു. ഏഴുവരെയാണ്‌ പരാതി നൽകാനുള്ള അവസരം. തിങ്കൾവരെ 23,000 പരാതി ലഭിച്ചിട്ടുണ്ട്‌. റിപ്പോർട്ട്‌ സമർപ്പിക്കുന്നതിൽ സാവകാശം നൽകാനും കേരളം ആവശ്യപ്പെടും.

വിധി സമ്പൂർണമായി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളവും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌. വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ്‌ പുനഃപരിശോധനാ ഹർജി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്‌.

പുതുക്കിയ ഭൂപടം ഉടൻ

ഉപഗ്രഹ സർവേയിൽ വിട്ടുപോയ നിർമാണങ്ങൾ ഉൾപ്പെടുത്തി കൂടുതൽ വ്യക്തതയോടെ ബഫർസോൺ മേഖലയിലെ ഭൂപടം പുതുക്കി പ്രസിദ്ധീകരിക്കും. കെഎസ്‌ആർഇഎസി തയ്യാറാക്കിയ ഉപഗ്രഹ സർവേയിൽപെടാത്തവ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഫീൽഡ്‌ സർവേ നടത്തുന്നുണ്ട്‌. സർവേ പൂർത്തിയായശേഷം അധികമായി ചേർക്കപ്പെട്ടവ കൃത്യമായി വിശകലനം ചെയ്താകും ഭൂപടം പുതുക്കുക.

Related posts

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor

ലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

അരിക്കൊമ്പൻ തമിഴ്നാടിനു തലവേദനയാകുന്നു; മേഘമലയിൽ ജാഗ്രതാ നിർദേശം, വിനോദസഞ്ചാരം വിലക്കി.

WordPress Image Lightbox