രാജ്യത്ത് 173 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചു രണ്ടു പേർ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 2600 ൽ താഴെയായി. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാലുകോടി കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. 2021 ജൂൺ വരെ മൂന്നുകോടിയോളം പേർ രോഗബാധിതരായി.
ഒരുവർഷത്തിനിടെ ഒരുകോടിയോളം പേർക്കു രോഗം ബാധിച്ചുവെന്നാണ് കണക്ക്. രാജ്യമെന്പാടും 220 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകൾ എത്തിച്ചതായും മന്ത്രാലയം പറഞ്ഞു.