മുംബൈ: 2023ലെ ആദ്യ വ്യാപാര ദിനത്തില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 118 പോയന്റ് ഉയര്‍ന്ന് 60,959ലും നിഫ്റ്റി 40 പോയന്റ് നേട്ടത്തില്‍ 18,145ലുമാണ് വ്യാപാരം നടക്കുന്നത്.
ജിഎസ്ടി വരുമാനത്തിലെ മുന്നേറ്റം രാജ്യത്തെ സമ്പദ്ഘടനയുടെ പ്രതിരോധശേഷിയെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, മൂല്യം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വിപണിയില്‍ സമ്മര്‍ദമുണ്ടായേക്കാം. യുഎസിലെ കടപ്പത്ര ആദായം കൂടുന്നത് വിദേശ നിക്ഷേപകരെ വിപണിയില്‍നിന്ന് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. വിപ്രോ, ടെക് മഹീന്ദ്ര, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മീഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ മെറ്റല്‍, ധനകാര്യ വിഭാഗങ്ങളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.