23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം ; പരാതി പരിഹാരത്തിന്‌ പോർട്ടൽ
Kerala

തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം ; പരാതി പരിഹാരത്തിന്‌ പോർട്ടൽ

തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ കാര്യക്ഷമമാക്കാൻ പോർട്ടൽ വരുന്നു. വനിത–-ശിശു വികസന വകുപ്പ്‌ ആരംഭിക്കുന്ന പോർട്ടൽ രണ്ട്‌ മാസത്തിനകം പ്രവർത്തനം തുടങ്ങും. സർക്കാർ–-സ്വകാര്യ സ്ഥാപനങ്ങൾ നിർബന്ധമായും ഈ പോർട്ടലിൽ രജിസ്‌റ്റർചെയ്‌ത്‌ ഇന്റേണൽ കമ്മിറ്റി (ഐസി) വാർഷിക റിപ്പോർട്ട്‌ , പരാതികൾ എന്നിവ രേഖപ്പെടുത്തണം. ഐസി രൂപീകരണം കാര്യക്ഷമമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ്‌ ഈ ഇടപെടൽ.

‘പോഷ്‌ ആക്ട്‌ കംപ്ലെയിന്റ്‌ പോർട്ടൽ’ എന്ന പേരിൽ സിഡിറ്റാണ്‌ പോർട്ടൽ തയ്യാറാക്കുന്നത്‌. 10 ൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളും ഐസിയിൽ ലഭിച്ച പരാതികൾ, അംഗങ്ങൾ, എത്ര കേസുകൾ പരിഹരിച്ചു, വാർഷിക റിപ്പോർട്ട്‌ തുടങ്ങിയ വിവരങ്ങൾ നൽകണം.

ഐസി രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ അറിയാം. രജിസ്‌റ്റർചെയ്യാത്ത സ്ഥാപനങ്ങളെ കണ്ടെത്താനുള്ള സംവിധാനവുമുണ്ടാവും. പിന്നീട്‌ ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ മുഖാന്തരം തുടർനടപടിയെടുക്കും. നിലവിൽ ഭൂരിഭാഗം സ്ഥാപനങ്ങളിലും ഐസി ഇല്ല. ഉള്ളവയുടെ പ്രവർത്തനവും കാര്യക്ഷമമല്ല. വനിത–- ശിശു വികസനവകുപ്പ്‌ 2021ൽ നടത്തിയ കണക്കെടുപ്പിൽ 8286 സ്ഥാപനങ്ങളിലാണ്‌ ഐസിയുള്ളതായി കണ്ടെത്തിയത്‌. സംസ്ഥാനത്ത്‌ സ്വകാര്യ–- സഹകരണ സ്ഥാപനങ്ങൾ തന്നെ നാല്‌ ലക്ഷത്തോളം വരും. സർക്കാർ ഓഫീസുകൾ വേറെയും. ഐസിയിലെത്തിയ പരാതികളുടെ ക്രോഡീകരിച്ച വിവരം ലഭ്യമല്ല. കമ്പനികൾ ഇത്‌ സംബന്ധിച്ച റിപ്പോർട്ട്‌ തൊഴിൽ വകുപ്പിന്‌ കൈമാറുന്നില്ല.

Related posts

ചര്‍ച്ചയില്‍ തീരുമാനമായില്ല, പി.ജി ഡോക്ടർമാരുടെ സമരം തുടരും

Aswathi Kottiyoor

ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ 30 ന​ഗ​ര​ങ്ങ​ളി​ൽ 22 എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ

Aswathi Kottiyoor

യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷൻ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox