27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരളത്തിൽ യുവജന നയം രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala

കേരളത്തിൽ യുവജന നയം രൂപീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ യുവത്വത്തെ ക്രിയാത്മകമാക്കാൻ സർക്കാർ യുവജന നയം രൂപീകരിക്കുമെന്ന്‌ യുവജനമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാന കേരളോത്സവ കായികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്ത്‌ വളരെ സർഗാത്മകമായി ഇടപെടുന്ന യുവപ്രതിഭകളുടെ നാടാണ് കേരളം. കലാകായിക രംഗത്തുള്ളവർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാ മേഖലയിലുമുള്ള യുവജനങ്ങളെ ഒറ്റക്കെട്ടായി വിളിച്ചുചേർത്ത്‌ ചർച്ചനടത്തി നയം പ്രഖ്യാപിക്കുകയാണ്‌ സർക്കാർ ലക്ഷ്യം. 2023ൽ ഇത്‌ പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ്‌ എംഎൽഎ അധ്യക്ഷനായി. കായികമേള വിജയികൾക്ക്‌ മന്ത്രി ട്രോഫി സമ്മാനിച്ചു. യുവജനക്ഷേമ ബോർഡ്‌ വൈസ്‌ ചെയർമാൻ എസ്‌ സതീഷ്‌, യുവജനകമീഷൻ അധ്യക്ഷ ചിന്താ ജറോം, ദേശീയ ഫുട്‌ബോൾ താരം സി കെ വിനീത്‌, ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ്‌, ജില്ലാ യൂത്ത്‌ കോ–-ഓർഡിനേറ്റർ എസ്‌ ഷബീർ, യുവജനക്ഷേമ ബോർഡ്‌ ജില്ലാ ഓഫീസർ വി എസ്‌ ബിന്ദു, അംഗം സന്തോഷ്‌ കാല, പി കെ സനോജ്‌ എന്നിവർ സംസാരിച്ചു.

Related posts

വിപണയില്‍ അരി വില നിയന്ത്രിക്കാന്‍ സർക്കാർ നടപടി തുടങ്ങി; ആന്ധ്രയില്‍ നിന്നും ജയ അരി ഇറക്കുമതി ചെയ്യാന്‍ നീക്കം

Aswathi Kottiyoor

എൻ.എസ്.എസ് സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിക്കു തുടക്കം

Aswathi Kottiyoor

സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാകാം; സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ 7 മുതല്‍ തുറക്കാം………….

Aswathi Kottiyoor
WordPress Image Lightbox