24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
Uncategorized

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട നാലുവയസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി


തമിഴ്‌നാട് കുറ്റാലം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട നാലുവയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്. കഴിഞ്ഞ ദിവസം പഴയ കുറ്റാലത്തായിരുന്നു സംഭവം. പാലക്കാട് സ്വദേശികളുടെ മകളാണ് അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട കുട്ടിയെ തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് രക്ഷിച്ചത്.

കുട്ടികള്‍ക്ക് കുളിക്കാനുള്ള സ്ഥലത്ത് നില്‍ക്കുകയായിരുന്നു നാലു വയസ്സുകാരി. ഇതിനിടയില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ച് തിരികെ കയറാന്‍ ശ്രമിക്കുന്ന കുട്ടി വീണ്ടും ഒഴുക്കില്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് വിജയകുമാറിന്റെ രക്ഷാകരങ്ങള്‍ കുട്ടിയെ തേടിയെത്തിയത്.

Related posts

കോടികൾ മുടക്കി കേരളീയം ആഘോഷം, ഭക്ഷണത്തിനും മരുന്നിനും ഗതിയില്ലാതെ ക്ഷേമ പെൻഷനുകാർ, മുടങ്ങിയിട്ട് 4 മാസം

Aswathi Kottiyoor

പച്ചക്കറി കടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം

Aswathi Kottiyoor

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox