24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കസ്റ്റംസിനെ വെട്ടിച്ചാലും പിടിവീഴും ; കരിപ്പൂരിൽ ഈ വർഷം 168 കോടിയുടെ സ്വർണവേട്ട
Kerala

കസ്റ്റംസിനെ വെട്ടിച്ചാലും പിടിവീഴും ; കരിപ്പൂരിൽ ഈ വർഷം 168 കോടിയുടെ സ്വർണവേട്ട

കസ്റ്റംസും പൊലീസും പരിശോധന ശക്തമാക്കിയതോടെ ഈവർഷം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ പിടികൂടിയത്‌ 168 കോടി രൂപയുടെ സ്വർണം. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 29 വരെ 287 കിലോ സ്വർണമാണ് കസ്റ്റംസ് മാത്രം പിടികൂടിയത്. ഇതിന്‌ 140 കോടി രൂപ വിലവരും. കരിപ്പൂർ പൊലീസ്‌ 28 കോടി രൂപയുടെ 51 കിലോ സ്വർണവും പിടികൂടി. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച്‌ വിമാനത്താവളത്തിനുള്ളിൽനിന്ന്‌ പുറത്തെത്തിക്കുന്ന സ്വർണമാണിവ. ഏപ്രിലിലാണ്‌ വിമാനത്താവളത്തിനുപുറത്ത്‌ പൊലീസ്‌ ഔട്ട്‌പോസ്‌റ്റ്‌ തുറന്നത്‌. ആ മാസംമാത്രം ഏഴര കിലോ സ്വർണം പൊലീസ് പിടികൂടി. മേയിൽ 10.719 കിലോ സ്വർണവും ജൂണിൽ 7.012 കിലോയും ജൂലൈയിൽ 5.002 കിലോയും ആഗസ്‌തിൽ 7.644 കിലോയും സ്വർണം പിടിച്ചു.

സെപ്തംബറിൽ 5.536 കിലോ, ഒക്ടോബറിൽ 4.546 കിലോ, നവംബറിൽ 5.564 കിലോ, ഈ മാസം 29 വരെ 4.398 കിലോ എന്നിങ്ങനെയാണ്‌ പൊലീസ്‌ പിടികൂടിയ സ്വർണത്തിന്റെ കണക്ക്‌.

Related posts

ഡ്രോ​​​​​ണ്‍ നി​​​​​രീ​​​​​ക്ഷ​​​​​ണം എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും

Aswathi Kottiyoor

9 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor

കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ

Aswathi Kottiyoor
WordPress Image Lightbox