23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും
Kerala

കേരള സ്പെയ്സ് പാർക്കിനെ കെ- സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയാക്കും

കേരള സ്പെയ്സ് പാർക്കിനെ കെ-സ്പെയ്സ് എന്ന പേരിൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവിതാംകൂർ – കൊച്ചിൻ ലിറ്റററി, സയന്റിഫിക്, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1955 പ്രകാരമാണ് രജിസ്റ്റർ ചെയ്യുക.

നിർദ്ദിഷ്ട സൊസൈറ്റിയുടെ ധാരണാപത്രവും ചട്ടങ്ങളും നിയന്ത്രണവും സംബന്ധിച്ച കരട് രേഖ അംഗീകരിച്ചു. കരാർ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട ശമ്പള സ്‌കെയിലിൽ 10 തസ്തികകൾ സൃഷ്ടിക്കും.

ഐ ടി പാർക്കുകൾ/ കേരള സ്റ്റാർട്ടപ്പ് മിഷൻ / കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചർ എന്നിവിടങ്ങളിൽ അധികമുള്ളതോ ദീർഘകാലത്തേക്ക് ആവശ്യമില്ലാത്തതുമായ യോഗ്യതയുള്ള ജീവനക്കാരെ കണ്ടെത്തി, സ്പെയ്സ് പാർക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് പരിഗണിക്കും.

ടെക്നോപാർക്കിന്റെ ഭൂമിയിൽ നിന്ന് 18.56 ഏക്കർ ഭൂമി നിർദ്ദിഷ്ട സ്പെയ്സ് പാർക്ക് സൊസൈറ്റിക്ക് കൈമാറും. ഫണ്ടിന്റെ അടിയന്തരാവശ്യം നിറവേറ്റുന്നതിന് കേരള സ്പെയ്സ് പാർക്ക് സൊസൈറ്റിക്ക് രണ്ടു കോടി രൂപ സീഡ് കാപ്പിറ്റലായി അനുവദിക്കും.

Related posts

പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നിയമസഭാ മണ്ഡല നിരീക്ഷണ സംഘം

Aswathi Kottiyoor

കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വേതനം വർധിപ്പിക്കണം: ഇംഗ്ലണ്ടിൽ പുരോഹിതരും സമരത്തിന്‌

Aswathi Kottiyoor
WordPress Image Lightbox