• Home
  • Kerala
  • നേ​പ്പാ​ൾ-​ചൈ​ന പ്ര​ധാ​ന വാ​ണി​ജ്യ പാ​ത തു​റ​ന്നു; മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം
Kerala

നേ​പ്പാ​ൾ-​ചൈ​ന പ്ര​ധാ​ന വാ​ണി​ജ്യ പാ​ത തു​റ​ന്നു; മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം

കോ​വി​ഡി​നെ തു​ട​ർ​ന്ന് മൂ​ന്നു വ​ർ​ഷ​മാ​യി അ​ട​ച്ചി​ട്ട നേ​പ്പാ​ൾ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​പാ​ത ബു​ധ​നാ​ഴ്ച തു​റ​ന്നു. നേ​പ്പാ​ളി​ലെ ചൈ​നീ​സ് എം​ബ​സി ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

ചൈ​ന​യി​ലേ​ക്കു​ള്ള ച​ര​ക്കു​ക​ളു​ടെ ക​യ​റ്റു​മ​തി ചൊ​വ്വാ​ഴ്ച പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ബു​ധ​നാ​ഴ്ച​യാ​ണ് ന​ട​ന്ന​തെ​ന്ന് കാ​ഠ്മ​ണ്ഡു പോ​സ്റ്റ് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​റ് ട്ര​ക്കു​ക​ളി​ൽ 50 ല​ക്ഷം രൂ​പ​യു​ടെ നേ​പ്പാ​ളി സാ​ധ​ന​ങ്ങ​ൾ ചൈ​ന​യി​ലേ​ക്ക് ക​ട​ന്ന​താ​യി ചൈ​ന പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

1961ലാ​ണ് ചെ​ക്പോ​യി​ന്‍റ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 2020 ഏ​പ്രി​ലി​ൽ നേ​പ്പാ​ളി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഒ​രു​വ​ശ​ത്തേ​ക്കു​ള്ള ച​ര​ക്ക് ഗ​താ​ഗ​തം ആ​രം​ഭി​ച്ചി​രു​ന്നു.

Related posts

കുട്ടിയുടെ പഠനം രക്ഷിതാക്കൾക്കും അറിയാം ; കരട്‌ സ്‌കൂൾ മാന്വൽ പുറത്തിറക്കി

Aswathi Kottiyoor

ക​ഠി​ന ചൂ​ട്; ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Aswathi Kottiyoor

കേരളത്തിൽ ദുരുപയോഗമില്ല: തൊഴിലുറപ്പിൽ 21 കോടി മുക്കി യുപി

Aswathi Kottiyoor
WordPress Image Lightbox