26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ലക്ഷദ്വീപിൽ ഖോഡയുടെ ‘താലിബാൻ’ഭരണം ; നാലിലൊന്ന്‌ സ്‌കൂളുകൾ പൂട്ടി
Kerala

ലക്ഷദ്വീപിൽ ഖോഡയുടെ ‘താലിബാൻ’ഭരണം ; നാലിലൊന്ന്‌ സ്‌കൂളുകൾ പൂട്ടി

ലക്ഷദ്വീപിലെ വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കി ഖോഡാ പട്ടേലിന്റെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം. 15 സ്‌കൂളുകൾ അടച്ചുപൂട്ടി. ഉപരിപഠന സ്കോളർഷിപ് നിലച്ചതോടെ അമ്പതിൽപ്പരം വിദ്യാർഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. ദ്വീപിൽ ആരംഭിച്ച പോളിടെക്‌നിക്കിൽ അടിസ്ഥാനസൗകര്യങ്ങളോ യോഗ്യരായ അധ്യാപകരോ ഇല്ല.

ലക്ഷദ്വീപിലെ 36 ദ്വീപുകളിൽ അഗത്തി, അമിനി, ആന്ത്രോത്ത്‌, ബിത്ര, ചെത്‌ലത്ത്‌, കടമത്ത്‌, കൽപ്പേനി, കവരത്തി, കിൽത്താൻ, മിനിക്കോയ്‌ എന്നിവിടങ്ങളിലാണ്‌ സ്‌കൂളുകളുള്ളത്‌. 2020–-21 അധ്യയനവർഷത്തിൽ 63 സ്‌കൂളുകളാണ്‌ പ്രവർത്തിച്ചത്‌. 2022–-23 ആയപ്പോൾ ഇത്‌ 48 ആയി കുറച്ചു. ലാഭകരമല്ലെന്നപേരിൽ 15 സ്‌കൂളാണ്‌ നിർത്തലാക്കിയത്‌. അമിനി, കടമത്ത്‌, കിൽത്താൻ ദ്വീപുകളിൽ മൂന്നുവീതം സ്‌കൂളുകൾ പൂട്ടി. ഇതിൽ മിക്കതിലും ഇരുനൂറിലധികം കുട്ടികൾ പഠിച്ചിരുന്നു. താൽകാലിക അധ്യാപകരെ പിരിച്ചുവിട്ടും കുട്ടികളെയും സ്ഥിരം അധ്യാപകരെയും മറ്റ്‌ സ്‌കൂളുകളിലേക്ക്‌ മാറ്റിയുമാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം. രണ്ടായിരത്തിലധികം കുട്ടികളും നിരവധി അധ്യാപകരും ബുദ്ധിമുട്ടിലായി. സ്‌കൂളുകളുടെ എണ്ണം കുറഞ്ഞതോടെ അധ്യാപകരുടെ ജോലി ഇരട്ടിയായി. യശ്‌പാൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന അധ്യാപക–-വിദ്യാർഥി അനുപാതവും പലയിടത്തും പാലിക്കപ്പെടുന്നില്ല.

ഉപരിപഠനത്തിനായി നൽകുന്ന സ്‌കോളർഷിപ് സമ്പ്രദായത്തിൽ ഖോഡാ പട്ടേൽ വരുത്തിയ പരിഷ്‌കാരവും ദോഷമായി. നാഷണൽ സ്‌കോളർഷിപ് പോർട്ടലുമായി (എൻഎസ്‌പി) ബന്ധിപ്പിച്ചതോടെ കൃത്യസമയത്ത്‌ സ്‌കോളർഷിപ് ലഭ്യമാകുന്നില്ലെന്ന്‌ ലക്ഷദ്വീപ്‌ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ സയ്യിദ്‌ മുഹമ്മദ്‌ അനീസ്‌ പറഞ്ഞു. രണ്ടു വർഷമായി മുടങ്ങിയിരിക്കുകയാണ്‌. കടം വാങ്ങിയാണ്‌ പലകുട്ടികളും ഫീസ്‌ അടയ്‌ക്കുന്നത്‌. ഇതിന്‌ സാധിക്കാത്തവർ പഠനം ഉപേക്ഷിച്ച്‌ കേരളത്തിൽനിന്ന്‌ മടങ്ങിയെന്നും എൽഎസ്‌എ ഭാരവാഹികൾ പറയുന്നു.

Related posts

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി പത്തൊൻപതുകാരി പിടിയിൽ

Aswathi Kottiyoor

വാര്‍ത്താ വിനിമയ രംഗത്ത് പുതിയ നാഴികക്കല്ല്; ഇന്ത്യയുടെ ജി സാറ്റ് 24‍ ഭ്രമണപഥത്തില്‍; പുതിയ നേട്ടവുമായി ഐഎസ്ആര്‍ഒ; വിജയകരമായി വിക്ഷേപണം

Aswathi Kottiyoor

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ ഒപ്പമുണ്ട്: പി. ശ്രീരാമകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox