22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരുമെന്നും ജനുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്നും എഐസിസി വൃത്തങ്ങൾ
Kerala

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരുമെന്നും ജനുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്നും എഐസിസി വൃത്തങ്ങൾ

കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തുടരുമെന്നും ജനുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്നും എഐസിസി വൃത്തങ്ങൾ സൂചന നൽകി. ദക്ഷിണേന്ത്യയിലെ എല്ലാ പിസിസി അധ്യക്ഷന്മാരെയും ഒന്നിച്ചാകും പ്രഖ്യാപിക്കുക. ഇതിനുള്ള കാലതാമസമാണുള്ളതെന്നാണ്‌ ന്യൂഡൽഹിയിൽ നിന്നുള്ള വിശദീകരണം. സുധാകരനെതിരെ വി ഡി സതീശൻ അടക്കമുള്ളവരും ചില എംപിമാരും ഹൈക്കമാൻഡിൽ നൽകിയ പരാതിയാണ്‌ ആശയക്കുഴപ്പങ്ങൾക്ക്‌ പിന്നിൽ. ഒടുവിൽ എ കെ ആന്റണി ഇടപെട്ടാണ്‌ ഒരു അവസരംകൂടി നൽകാൻ തീരുമാനിച്ചത്‌. കെ സി വേണുഗോപാലിന്റെ താൽപ്പര്യം ഇതാണെങ്കിലും അടി മൂപ്പിക്കാനാണ്‌ തീരുമാനം നീട്ടിയത്‌.

പരാതി പറയാൻ മുന്നിട്ടുനിന്ന എംപിമാർക്ക്‌ ‘പണി ’ കൊടുക്കുമെന്നുള്ള സൂചന സുധാകരപക്ഷത്തുള്ള മാനേജർമാർ നൽകിക്കഴിഞ്ഞു. ബെന്നി ബെഹ്‌നാൻ, ആന്റോ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി എൻ പ്രതാപൻ എന്നിവരെയാണ്‌ നോട്ടമിട്ടിരിക്കുന്നത്‌. സുധാകരൻ സഭ മാറിക്കയറിയെന്ന്‌ ആക്ഷേപിച്ച്‌ ജെബി മേത്തറും ഇവർക്കൊപ്പം ചേർന്നിരുന്നു.

കെപിസിസി യോഗം നൽകിയ ഒറ്റ വരി പ്രമേയത്തിൽ സുധാകരന്റെ പേര്‌ മാത്രമാണ്‌ ഹൈക്കമാൻഡിന്‌ നൽകിയിരുന്നത്‌. 2021 ജൂണിലായിരുന്നു കെ സുധാകരനെ കെപിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചത്‌. ഒരു ടേം മുഴുവൻ പൂർത്തിയാകാത്ത സാഹചര്യവും സാമുദായിക പരിഗണനയുമാണ്‌ തുടരാൻ കെപിസിസി അനുമതി നൽകിയത്‌. എന്നാൽ, സുധാകരന്റെ ആർഎസ്‌എസ്‌ അനുകൂല, നെഹ്‌റുവിരുദ്ധ പ്രസ്താവനയും വെല്ലുവിളിയും ലീഗിന്റെ എതിർപ്പും ചൂണ്ടിക്കാട്ടിയാണ്‌ ചില എംപിമാർ ഹൈക്കമാൻഡിൽ പരാതി പറഞ്ഞത്‌. ആരോഗ്യപ്രശ്നം ഗുരുതരമാണെന്ന പ്രചാരണവും ഇവർ നടത്തി. ന്യൂഡൽഹിയിൽ ഖാർഗെയെ കണ്ട വി ഡി സതീശനും സുധാകരന്‌ വേണ്ടത്ര നന്നായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നത്‌ വസ്തുതയാണെന്ന സൂചന നൽകി. ഇതോടെ സുധാകരനെ മാറ്റുമെന്ന വാർത്ത പരന്നു. ഈ ഘട്ടത്തിലാണ്‌ താൻ ആരോഗ്യവാനാണെന്നും ചില എംപി മാർ തന്നെ അപമാനിക്കാനുള്ള നീക്കമാണ്‌ നടത്തുന്നതെന്നും തുറന്നടിച്ചത്‌. കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചിട്ട്‌ മതി താഴേക്കുള്ള പുനഃസംഘടനയെന്ന നിലപാടും സുധാകരനെടുത്തിരുന്നു.

Related posts

മണത്തണയിൽ ഹോട്ടലിൽ നിന്ന് പേരാവൂർ എക്സൈസ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി*

Aswathi Kottiyoor

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്ക് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

WordPress Image Lightbox