24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി
Kerala

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ മാസക് നിര്‍ബന്ധമായും ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാസ്കിന് പുറമേ എല്ലാവരും കൈയില്‍ സാനിറ്റൈസര്‍ കരുതണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

ഇത്തവണ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും 1000 രൂപയുടെ സ്കോളർഷിപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അടുത്ത തവണ തുക വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സ്കൂൾ കലോത്സവത്തിന് തുടക്കമാവുക. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം എല്ലാ വേദികളിലും രാവിലെ 11നും മറ്റുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിക്കുമായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. മലബാര്‍ ക്രിസ്ത്യന്‍ കോളജിലാണ് ഭക്ഷണശാല സജ്ജീകരിച്ചിരിക്കുന്നത്. ഒരു സമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഭക്ഷണശാലയില്‍ ഒരുക്കിയിട്ടുള്ളത്. 17,000 പേരെ ഭക്ഷണത്തിനായി പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

Related posts

യോഗ അമൂല്യമാണ്; ലോകത്തെ യോഗ ഒന്നിപ്പിക്കുന്നു; ഐക്യരാഷ്‌ട്രസഭ

Aswathi Kottiyoor

സംപുഷ്ടീകരിക്കാത്ത അരി വിതരണം ചെയ്യാൻ തീരുമാനം

Aswathi Kottiyoor

വിദ്യാർത്ഥികളുടെ യാത്രാ ഇളവിലെ നിയന്ത്രണം ഒഴിവാക്കണം: എഐഎസ്എഫ്

Aswathi Kottiyoor
WordPress Image Lightbox