24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റെൻസ് ഫെഡ് മൂന്നാമത് വയനാട് ജില്ലാ സമ്മേളനം നടത്തി
Kerala

റെൻസ് ഫെഡ് മൂന്നാമത് വയനാട് ജില്ലാ സമ്മേളനം നടത്തി

സുൽത്താൻ ബത്തേരി: കേരളത്തിലെ എൻജിനീയർമാരുടേയും സൂപ്പർവൈസേസിൻ്റെയും സംഘടനയായ രജിസ്ട്രേഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ(റെൻസ്ഫെഡ്) മൂന്നാമത് വയനാട് ജില്ലാ സമ്മേളനം നടത്തി.വയനാട് ജില്ലാപഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീ.സി ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. റെൻസ് ഫെഡ് സംസ്ഥാന പ്രസിഡൻ്റ് ശ്രീ മനോജ് .കെ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് ശ്രീ യാസർ സയ്യിദ് വി.പി മുൻ സംസ്ഥാന പ്രസിഡൻറ് ശ്രീ വിജയ് കുമാർ സി സംസ്ഥാന സമിതി അംഗങ്ങളായ ശ്രീ ദീപക് കുമാർ പി ,ശ്രീ സജി കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു.പുതിയ പ്രസിഡൻറായി ശ്രീ. സജി കുര്യാക്കോസിനേയും സെക്രട്ടറിയായി ജിനു ഷാജിയേയും ട്രഷറർ ആയി ശ്രീ. ബിജു വി.ടി യേയും തിരഞ്ഞെടുത്തു. കഴിഞ്ഞ സമ്മേളന കാലയളവിൽ സംഘടന നടത്തിയ പ്രവർത്തനങ്ങൾ സമ്മേളനം ചർച്ചക്ക് വെക്കുകയും വയനാട്ടിൽ നിലവിലുള്ള ബഫർ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ , നിർമ്മാണ സാമഗ്രികളുടെ വില കയറ്റം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളായി. നഞ്ചൻകോട്- വയനാട് റെയിൽവേ പദ്ധതി നാപ്പാക്കണമെന്നും ,കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി ജില്ലയിൽ നടപ്പിലാക്കിയ കെട്ടിടത്തിൻ്റെ ഉയര നിയന്ത്രണം എടുത്തു കളഞ്ഞ് , പകരം ശാസ്ത്രീയമായി സോണിംങ് നടത്തി അതിനനുസരിച്ച് നിർമ്മാണ നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ശ്രീ ജിനു ഷാജി സമ്മേളനത്തിന് നന്ദി പറഞ്ഞു.

Related posts

ശ്വാസകോശ അണുബാധ തടയാൻ ഔഷധേതര ഇടപെടൽ ശക്തിപ്പെടുത്താൻ മാർഗരേഖ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു

Aswathi Kottiyoor

ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം; വീണ്ടും മുന്നറിയിപ്പുമായി ബസുടമകള്‍

Aswathi Kottiyoor
WordPress Image Lightbox