22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ സന്ദേശവുമായി ‘പ്‌രാന്ത്’
Kerala

ലഹരിക്കെതിരെ സന്ദേശവുമായി ‘പ്‌രാന്ത്’

വർധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കലക്ടറേറ്റ് ലൈബ്രറി സംഘടിപ്പിച്ച മൊടപ്പത്തി നാരായണന്റെ ഏകപാത്ര നാടകം ‘പ്‌രാന്ത്’ ഹൃദയം തൊടുന്ന സന്ദേശമായി. കലക്ടറേറ്റ് ആംഫി തിയേറ്ററിൽ നടന്ന ഈ നാടകം ഇതിനകം 300 ലധികം വേദികൾ പിന്നിട്ടിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ട പപ്പു എന്ന കഥാപാത്രം തന്റെ അവസാന നാളുകളിൽ അനുഭവിച്ച യാതനകളിലൂടെ ലഹരിയുടെ ചതിക്കുഴികൾ നാടകം തുറന്ന് കാട്ടുന്നു. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചാലകശക്തിയാകേണ്ട യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നതിലെ അപകടവും മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന തീരാനഷ്ടവും ജനങ്ങളിലേക്ക് എത്തിക്കാൻ നാടകത്തിന് കഴിഞ്ഞു.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എ ഡി എം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. കലക്ടറേറ്റ് ലൈബ്രറി സെക്രട്ടറി കെ നിസാർ, എൽഎ ഡെപ്യൂട്ടി കലക്ടർ ടി വി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

Related posts

ലോ​ക്ക്ഡൗ​ണി​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ടി​ല്ല; ഇ​ന്നും നാ​ളെ​യും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് 11 ലേ​ക്കു മാ​റ്റി

Aswathi Kottiyoor

കുതിക്കാൻ കൊച്ചി വാട്ടർ മെട്രോ

Aswathi Kottiyoor
WordPress Image Lightbox