24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലീഗൽ മെട്രോളജി പരിശോധന: 569 സ്ഥാപനങ്ങൾക്കെതിരെ കേസ്, 12,05,500 രൂപ പിഴയീടാക്കി
Kerala

ലീഗൽ മെട്രോളജി പരിശോധന: 569 സ്ഥാപനങ്ങൾക്കെതിരെ കേസ്, 12,05,500 രൂപ പിഴയീടാക്കി

ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ലീഗൽ മെട്രോളജി വകുപ്പ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 569 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ആകെ 12,05,500 രൂപ പിഴയീടാക്കി. ക്രിസ്മസ് വിപണിയിലെ അളവ്/ തൂക്ക ലംഘനങ്ങൾ തടയുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുമായാണ് മിന്നൽ പരിശോധന നടത്തിയത്.

അളവ് തൂക്ക ഉപകരണം മുദ്ര പതിപ്പിക്കാത്തത്/ രേഖ ഹാജരാക്കാത്തത്, അമിത വിലയീടാക്കൽ, വില തിരുത്തൽ, പാക്കർ രജിസ്ട്രേഷൻ ഇല്ലാത്തത്, അളവിൽ/ തൂക്കത്തിൽ കുറവ്, സെക്ഷൻ 23 ന്റെ ലംഘനം തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്തൊട്ടാകെ ഡിസംബർ 19 മുതൽ 24 വരെ 2455 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

Related posts

ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം ജിഎസ്ടി വർധനയുടെകുമെന്ന്നിതിൻ ഗഡ്കരി.

Aswathi Kottiyoor

കോ​വി​ഡ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം വൈ​കാ​തെ​യെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox