24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 2500 രൂപ വില; തൃശ്ശൂരില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി
Kerala

2500 രൂപ വില; തൃശ്ശൂരില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി

തൃശ്ശൂരില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടി. നഗരത്തിലെ പ്രധാന സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകര്‍ത്താക്കള്‍ പരിശോധിച്ചപ്പോഴായിരുന്നു വിവരം പുറത്തുവന്നത്. പിന്നീട് ലഭിച്ച വിവരം സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടിയത്. ഒന്നിന് 2500 രൂപ നിരക്കിലാണ് ഇ-സിഗരറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തിയിരുന്നത്.

എല്ലാ തരത്തിലുള്ള ഇ-സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, വില്‍പ്പന നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ക്രിസ്തുമസ് – ന്യൂ ഇയര്‍ പ്രമാണിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരി പാര്‍ട്ടികള്‍ക്കിടയിലും വില്‍പ്പനയ്ക്കായി എത്തിച്ച ലഹരിയാണ് പൊലീസ് പിടികൂടിയത്.

Related posts

അ​ടി​ച്ചു, സ​ഹി​ക്കാ​നാ​കു​ന്നി​ല്ല, കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണം’: വി​സ്മ​യ​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

Aswathi Kottiyoor

പ്രളയഭീഷണി: കേരളത്തിൽ കൂടുതൽ ഡാമുകൾ വേണമെന്ന് പാർലമെന്ററി സമിതി.

Aswathi Kottiyoor

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ ; രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox