Uncategorized

യുവ ആപദ് മിത്ര പരിശീലന ക്യാമ്പിന് തുടക്കമായി

കൂത്തുപറമ്പ്: ദേശീയ ദുരന്ത നിവാരണ അതോറിറ്റി,കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  എന്നിവയുടെ നേതൃത്വത്തിലും കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടുനിൽക്കുന്ന  ആപദ് മിത്ര’പരിശീലന ക്യാമ്പിന്  കൂത്തുപറമ്പ് എം.ഇ.എസ്.കോളേജിൽ തുടക്കമായി.

കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ. പി.കെ.പ്രവീൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി.ഷിജിത് അധ്യക്ഷനായിരുന്നു. എം.ഇ.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ഷൈമ സ്വാഗതം ആശംസിച്ചു.

എം.ഇ.എസ്. ജില്ലാ സെക്രട്ടറി  യു.വി .ഖാലിദ് , എം.ഇ. എസ് ജില്ലാ കമ്മിറ്റി അംഗം നൗഷാദ്, എ.എൽ.ടി.(ബി) അസിസ്റ്റൻ്റ് ലീഡർ ട്രെയിനർ പ്രതിനിധി ശ്രീതി ഗീത  കൊമ്മേരി, ജില്ലാ കമ്മീഷണർ  ഡോ. കെ.എം.ചന്ദ്രൻ, അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് 
കമ്മീഷണർ  മുഹമ്മദ് ഖാസിം, സ്കൗട്ട്സ്  കമ്മീഷണർ വി.വിനോദ്  എന്നിവർ ആശംസകൾ നേർന്നു.

കെ.അനിൽകുമാർ നന്ദി രേഖപ്പെടുത്തി. ജൂലൈ20 മുതൽ 26 വരെ നടക്കുന്ന ക്യാമ്പിൽ ദുരന്തനിവാരണം, പ്രാഥമിക ശുശ്രൂഷ, രക്ഷാപ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button